ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകന് അഹാന് ഷെട്ടി നായകനാകുന്ന ആദ്യ ചിത്രം 'തഡപ്പി'ന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു സംഭവം പങ്കു വച്ചിരിക്കുകയാണ് സംവിധായകന് മിലന് ലുത്രിയ. ചിത്രത്തില്‍ മകന് അഹാന് ഷെട്ടി ഒരു സിനിമാ ഹാളിന്റെ ഉടമയായാണ് എത്തുന്നത്. ഇതിനായി ചിത്രത്തിന്റെ പ്രൊഡക്ഷന്‍ യൂണിറ്റ് മുംബൈയില്‍ തന്നെ അനുയോജ്യമായ ഒരു പഴയ തീയേറ്റര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആ തിയേറ്ററില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ അച്ഛന് കാന്റീന് നടത്തിയിരുന്നു എന്നും മകന്റെ ആദ്യത്തെ സിനിമയുടെ വേദി ഈ തിയേറ്റര്‍ നിമിത്തമായത് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നും സുനില്‍ ഷെട്ടി പറഞ്ഞു എന്നും ചിത്രത്തിന്റെ സംവിധായകന് മിലന് ലുത്രിയ പറഞ്ഞു. 'ഞങ്ങള്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത് മുംബൈയിലെ ആ പഴയ സിനിമാ ഹാളില്‍ നിന്നായിരുന്നു. മകന്റെ സിനിമാ ചിത്രീകരണത്തിന്റെ ആദ്യ ദിവസം ആശംസകള്‍ നേരാനെത്തിയതായിരുന്നു സുനിലും ഭാര്യ മന ഷെട്ടിയും. ഇതിനിടെയാണ് ലൊക്കേഷന്‍ കണ്ട സുനില്‍ പെട്ടെന്ന് വികാരാധീനനായത്. സുനില്‍ ഷെട്ടിയുടെ അച്ഛന് വീരപ്പ ഷെട്ടി ഈ സിനിമാ ഹാളില്‍ ഒരു ചെറിയ കാന്റീന് നടത്തിയിരുന്നുവെന്ന കാര്യം സുനില്‍ ഷെട്ടി പറയുമ്പോള്‍ വിശ്വസിക്കാനായില്ല. വളരെ യാദൃശ്ചികമായി ഈ സ്ഥലം തന്നെ മകന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ വേദിയായത് നിമിത്തമായി കരുതുന്നുവെന്നാണ് നിറ കണ്ണുകളോടെ സുനില്‍ ഷെട്ടി പറഞ്ഞത്' മിലന് ലുത്രിയ പറഞ്ഞു. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി 2018-ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ 'RX 100' ഹിന്ദിയില്‍ റീമേക്ക് ചെയ്ത ചിത്രമാണ് 'തഡപ്പ്'. മകന്റെ ആദ്യ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചതോടെ സുനില്‍ ഷെട്ടിയും ആഹ്ലാദത്തിലാണ്. ഒപ്പം ബോളിവുഡിന് പുതിയ ഒരു ആക്ഷന്‍ ഹീറോയെ കൂടി ലഭിച്ച സന്തോഷത്തിലാണ് സംവിധായകനും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....