തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ'യിലെ അല്ലു അര്‍ജുന്റെ നായികയായി അഭിനയിക്കാന്‍ സാധിച്ച സ്വപ്നസാക്ഷാത്കാരത്തെ കുറിച്ച് പറയുകയാണ് നടി. ഹൈദരാബാദില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു രശ്മിക സിനിമയെ കുറിച്ചും അല്ലു അര്‍ജുന്‍ പകര്‍ന്നു തന്ന ആത്മവിശ്വാസത്തെ കുറിച്ചും മനസുതുറന്നത്. തന്റെയും അല്ലുവിന്റെയും കെമിസ്ട്രി സ്‌ക്രീനില്‍ നന്നായി വര്‍ക്ക് ഔട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും, സിനിമ ശരിക്കും ആസ്വദിച്ചാണ് അല്ലുവിനോടൊപ്പം അഭിനയിച്ചത് എന്നും രശ്മിക മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം സഹനടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതി മികച്ചതാണ് എന്നും അദ്ദേഹത്തോടൊപ്പം 100 സിനിമകള്‍ കൂടി ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയാണ് എന്നും രശ്മിക പ്രസ്മീറ്റില്‍ പറഞ്ഞു. 'പുഷ്പയുടെ ആദ്യദിന ചിത്രീകരണത്തിനിടെ ഞാന്‍ പരിഭ്രാന്തയായിരുന്നു, അപ്പോള്‍ അല്ലു എന്നോട് പറഞ്ഞത്, 'നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകളുടെ ബുദ്ധിയെ സംശയിക്കരുത്. കാരണം നിങ്ങള്‍ക്ക് കഴിവില്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ കഠിനാധ്വാനി അല്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ ഇന്ന് ഇവിടെ, ഞങ്ങളുടെ സിനിമയുടെ ഭാഗമായി ഉണ്ടാകുമായിരുന്നില്ല,' എന്നാണ്. അതെന്റെ കാഴ്ചപ്പാടിനെ ഒന്നാകെ മാറ്റിമറിക്കുകയും സിനിമയ്ക്കായി എന്റെ ഏറ്റവും മികച്ചത് നല്‍കാനുള്ള ആത്മവിശ്വാസം നല്‍കുകയും ചെയ്തു,' രശ്മിക കൂട്ടിച്ചേര്‍ത്തു. 'കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നടിയും അനുഭവം കൊണ്ട് മെച്ചപ്പെട്ടൊരു വ്യക്തിയുമായി മാറിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഗീതാഗോവിന്ദത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ അല്ലു അര്‍ജുന്‍ മുഖ്യാതിഥിയായിരുന്നു. അന്ന്, എന്നെങ്കിലും എനിക്ക് അല്ലു അര്‍ജുനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഞാനദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാണ്. അതിനാല്‍ തന്നെ ഇതെന്നെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. ഒരു സ്വപ്നസാക്ഷാത്കാര നിമിഷം കൂടിയാണ്. ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചവരുടെയും പ്രേക്ഷകരുടെയും പ്രോത്സാഹനം കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്' രശ്മിക പറഞ്ഞു. 'പുഷ്പ' രണ്ടു ഭാഗങ്ങളിലായാണ് എത്തുന്നത്. അല്ലു അര്‍ജ്ജുന്റെ ഇതുവരെയുള്ള നായകവേഷങ്ങളില്‍ നിന്ന് മാറി പുതിയ ഗെറ്റപ്പില്‍ എത്തുമ്പോള്‍ ശ്രീവല്ലി എന്ന കഥാപാത്രത്തിലെത്തിയ രശ്മികയുടെ ലൂക്കും ഏറെ ശ്രദ്ധേയമാണ്. ഇതുവരെ ഇത്തരത്തിലൊരു ലുക്കില്‍ രശ്മികയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. ചിത്രത്തിന്റെ ആദ്യഭാഗമായ 'പുഷ്പ ദ റൈസ്' ഡിസംബര്‍ 17 ന് ആണ് തിയേറ്ററുകളില്‍ എത്തുക. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ അഭിനയിക്കുന്നത്. അല്ലു അര്‍ജുന്റെ ഇതുവരെ കാണാത്ത ഒരു വേഷപ്പകര്‍ച്ചയാണ് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....