സിക്കിം തലസ്ഥാനമായ ഗങ്ങടോക്കിലെ ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം. ഡോക്ടറുള്‍പ്പടെ രണ്ടുപേരെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗങ്ങ്ടോക്കിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കത്തിയുയര്‍ത്തി കൊലവിളിയുമായി നിന്ന യുവാവ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചത്. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള എസ്ടിഎന്‍എം ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബന്ധുവിന് കൂട്ടുനിന്നിരുന്ന കാമുകി സംസാരിക്കാന്‍ തയ്യാറാവാതിരുന്നതോടെ യുവാവ് അക്രമാസക്തനാവുകയായിരുന്നു. ദിവസങ്ങളായി ഇയാളോട് സംസാരിക്കാനും ഫോണെടുക്കാനും കാമുകി വിസമ്മതിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രോഷാകുലനായ യുവാവ് മുന്നില്‍ കണ്ടവരെയെല്ലാം ആക്രമിക്കുന്ന നിലയാണ് ഉണ്ടായത്. ഇതിനിടെയാണ് ഡോക്ടറെയും നഴ്സിങ് അറ്റന്റിന്റര്‍ക്കും കുത്തേറ്റത്. പിന്നീട് ചോരപുരണ്ട കത്തി ഉയര്‍ത്തിപ്പിടിച്ച് ആശുപത്രിയില്‍ ചുറ്റിനടന്ന യുവാവ് മണിക്കുറുകളോളം ഭീതിപരത്തി. കുത്തേറ്റ രണ്ട് പേരുടെയും ആരോഗ്യ നില ഗൂരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്റെ സഹോദരീ ഭര്‍ത്താവുമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും ഇയാളെ തേടിയാണ് അവിടെയെത്തിയതെന്നുമാണ് യുവാവിന്റെ പ്രതികരണം. സഹോദരി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു ആശുപത്രിയിലെത്തിയതിന്റെ ലക്ഷ്യമെന്നു പിന്നിലെന്നും യുവാവ് പൊലീസിന് മൊഴിനല്‍കിയത്. ഇതിനിടെയാണ് കാമുകിയെ കാണുന്നതും അക്രമങ്ങള്‍ അരങ്ങേറിയതും. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....