കാമുകിയുടെ ഭര്‍ത്താവില്‍നിന്ന് രക്ഷപ്പെടാന്‍ അഞ്ചാംനിലയിലെ ഫ്ളാറ്റില്‍നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് സ്വദേശിയായ മൊഹ്സിനാ(29)ണ് ജയ്പുരിലെ എസ്.എം.എസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രി മരിച്ചത്. ഞായറാഴ്ചയാണ് ജയ്പുരിലെ എന്‍.ആര്‍.ഐ. സര്‍ക്കിളിന് സമീപത്തെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍നിന്ന് മൊഹ്സിന്‍ താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാമുകി തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ യുവതിയും ഇവരുടെ ഭര്‍ത്താവും മുങ്ങിയെന്നാണ് പോലീസ് പറയുന്നത്. വിവാഹിതയായ യുവതിക്കും അവരുടെ മകള്‍ക്കും ഒപ്പമാണ് മൊഹ്സിന്‍ ജയ്പുരില്‍ താമസിച്ചുവന്നിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് നൈനിറ്റാള്‍ സ്വദേശിയായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവാവിനൊപ്പം നാടുവിട്ടത്. തുടര്‍ന്ന് പലയിടത്തായി താമസിച്ചുവരികയായിരുന്നു. അടുത്തിടെയാണ് ജയ്പുര്‍ എന്‍.ആര്‍.ഐ. സര്‍ക്കിളിന് സമീപത്തെ ഫ്ളാറ്റില്‍ താമസം ആരംഭിച്ചത്. ഇതിനിടെ, യുവതിയുടെ ഭര്‍ത്താവ് ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണം നടത്തിവരികയായിരുന്നു. അങ്ങനെയിരിക്കെയാണ് ഭാര്യയും കാമുകനും ജയ്പുരിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഭര്‍ത്താവ് ഭാര്യയെ കാണാനായി ജയ്പുരിലെ ഫ്ളാറ്റിലെത്തി. കാമുകിയുടെ ഭര്‍ത്താവിനെ കണ്ടതോടെ പരിഭ്രാന്തനായ മൊഹ്സിന്‍, ഇയാളില്‍നിന്ന് രക്ഷപ്പെടാനായി അഞ്ചാംനിലയിലെ ഫ്ളാറ്റില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാമുകി തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇതിനുപിന്നാലെ യുവതിയും ഭര്‍ത്താവും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും പ്രതാപ്നഗര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ബല്‍വീര്‍ സിങ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....