രാജ്യതലസ്ഥാനത്തെ രോഹിണി ജില്ലാ കോടതിയില്‍ ഈ മാസം 9നു ടിഫിന്‍ ബോക്സ് ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ അറസ്റ്റിലായ മുതിര്‍ന്ന ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞന്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്കു ശ്രമിച്ചു. ശുചിമുറിയില്‍ കയറി ഹാന്‍ഡ് വാഷ് കുടിച്ച് ആത്മഹത്യക്കു ശ്രമിച്ച ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷണ്‍ കടാരിയ (47)യെ എയിംസില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്നാണ് പൊലീസ് ആശുപത്രിയില്‍ എത്തിച്ചത്. അയല്‍വാസിയായ അഭിഭാഷകനെ കൊലപ്പെടുത്താനാണ് കടാരിയ കോടതി മുറിക്കുള്ളില്‍ ടിഫിന്‍ ബോക്സില്‍ ഐഇഡി (ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) വച്ചതെന്നു കണ്ടെത്തിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താന അറിയിച്ചിരുന്നു. ഈ മാസം 9നു രോഹിണി കോടതിയിലെ 102-ാം നമ്പര്‍ മുറിയില്‍ സിറ്റിങ്ങിനിടെ രാവിലെ പത്തരയോടെയായിരുന്നു സ്ഫോടനം. ഒരു പൊലീസുകാരനു പരുക്കേറ്റു. ഈ സമയം കടാരിയ ലക്ഷ്യമിട്ട അഭിഭാഷകനും കോടതിയിലുണ്ടായിരുന്നു. 2 ബാഗുകളുമായി കോടതിയിലെത്തിയ കടാരിയ, ബോംബ് സൂക്ഷിച്ചിരുന്ന ലാപ്ടോപ് ബാഗ് ഉപേക്ഷിച്ചാണു മടങ്ങിയത്. എന്നാല്‍, ബോംബ് നിര്‍മിച്ചതിലെ അപാകത കാരണം ഡിറ്റനേറ്റര്‍ മാത്രമാണ് പൊട്ടിത്തെറിച്ചത്. സിസിടിവി ദൃശ്യങ്ങളും കോടതി വളപ്പിലെത്തിയ കാറുകളുടെ വിശദാംശങ്ങളും പരിശോധിച്ചാണു പ്രതിയെ പിടികൂടിയത്. ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനമായതിനാല്‍ പൊലീസ് ആദ്യം തീവ്രവാദ സംഘടനകളെ സംശയിച്ചിരുന്നു. അശോക് വിഹാറില്‍ കടാരിയയുടെ ഉടമസ്ഥതയിലുള്ള 4 നില കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് അഭിഭാഷകന്‍ താമസിക്കുന്നത്. കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കമുണ്ട്. അഭിഭാഷകനെതിരെ കടാരിയ 5 കേസുകളും കടാരിയയ്ക്കെതിരെ അഭിഭാഷകന്‍ 7 കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....