News Beyond Headlines

11 Monday
May

സ്വകാര്യചിത്രംകാണിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികളില്‍നിന്ന് പണംതട്ടി; 21-കാരനെ കൊന്ന് കുഴിച്ചുമൂടി

തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയില്‍ കോളേജ് വിദ്യാര്‍ഥിയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ ആറുപേര്‍ കസ്റ്റഡിയില്‍. പത്താംക്ലാസ് വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളെയും നാല് യുവാക്കളെയുമാണ് ആറംപക്കം പോലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട പ്രേംകുമാറി(21)ന്റെ മൃതദേഹം ഗവ. സ്റ്റാന്‍ലി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കഴിഞ്ഞദിവസമാണ് നാടിനെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത്. തിരുവള്ളൂര്‍ ഈച്ചങ്ങാട് ഗ്രാമത്തിലെ കൃഷിയിടത്തില്‍ രക്തക്കറ കണ്ടതാണ് കൊലപാതകം പുറത്തറിയാന്‍ കാരണമായത്. ചോരപ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട കര്‍ഷകര്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ചെങ്കല്‍പ്പേട്ട് സ്വദേശി ആര്‍. പ്രേംകുമാറാണ് കൊല്ലപ്പെട്ടത് കണ്ടെത്തി. തുടര്‍ന്നാണ് അന്വേഷണം സ്‌കൂള്‍ വിദ്യാര്‍ഥിനികളിലേക്കെത്തിയത്. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ പ്രേംകുമാറിന് പത്താംക്ലാസ് വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളുമായി അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്ത് പ്രേംകുമാര്‍ പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി. പിന്നീട് ഈ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് അയച്ചുനല്‍കുമെന്നും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി. ഒരുവര്‍ഷത്തിനിടെ രണ്ട് പേരില്‍നിന്നും 50000 രൂപ വീതം കൈക്കലാക്കുകയും ചെയ്തു. അടുത്തിടെ റെഡ്ഹില്‍സ് സ്വദേശിയായ അശോക് എന്ന യുവാവുമായി പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായി. നേരത്തെ പ്രേംകുമാറില്‍നിന്നുണ്ടായ ദുരനുഭവം ഇവര്‍ അശോകിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് തങ്ങളുടെ സ്വകാര്യചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പ്രേംകുമാറിന്റെ ഫോണ്‍ തട്ടിയെടുക്കണമെന്നും അശോകിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അശോക് തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രേംകുമാറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നാല് സുഹൃത്തുക്കള്‍ക്കൊപ്പം ഷോളാവരം ടോള്‍ പ്ലാസയ്ക്ക് സമീപത്തുനിന്നാണ് അശോക് പ്രേംകുമാറിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. രാത്രിയോടെ അശോകും മറ്റൊരു സുഹൃത്തും ചേര്‍ന്ന് യുവാവിനെ ഈച്ചങ്ങാട് എത്തിച്ചു. ഇവിടെവെച്ച് പ്രേംകുമാറിനെ കൊലപ്പെടുത്തുകയും പിന്നാലെ മൃതദേഹം കുഴിച്ചിട്ടെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം, പ്രേംകുമാറിനെ കൊലപ്പെടുത്താന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. ഫോണ്‍ വാങ്ങികൊണ്ടുവരാന്‍ മാത്രമാണ് അശോകിനോട് പറഞ്ഞതെന്നും പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു. കേസിലെ മുഖ്യപ്രതികളായ അശോകും മറ്റൊരു സുഹൃത്തും ഒളിവിലാണ്. ഇവരെ പിടികൂടിയാലേ സംഭവത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....