രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചത്. വ്യോമസേനയുടെ ഔദ്യോഗിക ട്വീറ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശീലന പറക്കലിനിടെ ഇന്ന് വൈകുന്നേരത്തോടെയാണ് വിമാനപകടമുണ്ടായത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജയ്സാല്‍മീറിലെ സാം പോലീസ് സ്റ്റേഷനു കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് മിഗ് 21 വിമാനം തകര്‍ന്നുവീണതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ ലഖ്വീന്ദര്‍ സിംഗ് ലിഡര്‍ എന്നിവരുള്‍പ്പെടെ 14 പേര്‍ മരിച്ച ഹെലികോപ്റ്റര്‍ അപകടത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ സംഭവം. ഈ വര്‍ഷം മാത്രം പലതവണയായി മിഗ്21 വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 1971 മുതല്‍ 2012 ഏപ്രില്‍ വരെ 482 മിഗ് വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. 171 പൈലറ്റുമാരും 39 സിവിലിയന്മാരും എട്ട് സര്‍വീസ് ഉദ്യോഗസ്ഥരും ഒരു എയര്‍ക്രൂവും അപകടങ്ങളില്‍ മരിച്ചതായാണ് കണക്ക്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....