News Beyond Headlines

12 Tuesday
May

എണ്ണിത്തീരാതെ കോടികള്‍, നിറഞ്ഞ് അലമാര; യുപിയില്‍ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്

കാന്‍പുരില്‍ സുഗന്ധവ്യാപാരിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 150 കോടിയോളം രൂപ പിടിച്ചെടുത്തു. പിയൂഷ് ജെയ്ന്‍ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നാണ് ഇത്രയധികം രൂപ പിടിച്ചെടുത്തത്. കണ്ടെടുത്തതില്‍ എണ്ണിത്തീര്‍ന്നത് ഇത്രയുമാണെന്നും ബാക്കി എണ്ണിക്കൊണ്ടിരിക്കുകയാണെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ചെയര്‍മാന്‍ വിവേക് ജോറി അറിയിച്ചു. സിബിഐസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വീണ്ടെടുപ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. സിബിഐസിയും ആദായ നികുതി വകുപ്പും ജിഎസ്ടിയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ജെയ്നിന്റെ വീട്ടിലെ അലമാരകളില്‍ നോട്ടുകെട്ടുകള്‍ അടങ്ങിയ കവറുകള്‍ അടുക്കി വച്ചിരിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. പേപ്പര്‍ കവറുകളിലാക്കി മഞ്ഞ ടേപ്പ് ഒട്ടിച്ചാണ് നോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ നിലത്തിരുന്ന് നോട്ടുകള്‍ എണ്ണുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഇവര്‍ക്കു ചുറ്റും നോട്ടുകളുടെ കൂമ്പാരവും കാണാം. നോട്ടെണ്ണല്‍ യന്ത്രവും ചിത്രത്തിലുണ്ട്. വ്യാഴാഴ്ച തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജെയ്നിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെയും ഗുജറാത്തിലെയും സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ഇല്ലാത്ത കമ്പനികളുടെ പേരില്‍ വ്യാജ വിലവിവരപട്ടിക തയാറാക്കി ഇടപാടുകള്‍ കാണിച്ചാണു നികുതി വെട്ടിച്ചതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 200 വിലവിവര പട്ടികയിലായാണ് ഇടപാടുകള്‍ രേഖപ്പെടുത്തിയത്. അയ്യായിരത്തോളം രൂപയാണ് ഓരോ പട്ടികയിലും രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാലു ട്രക്കുകളിലായാണ് സാധനങ്ങള്‍ ജിഎസ്ടി അടയ്ക്കാതെ കടത്തിയിരുന്നത്. ഈ ട്രക്കുകളെല്ലാം പിടിച്ചെടുത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....