രാജ്യത്ത് ജനുവരി 10 മുതല്‍ കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത് 13 കോടിയോളം പേര്‍ക്ക്. ആദ്യം സ്വീകരിച്ചതില്‍നിന്നു വ്യത്യസ്തമായ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുമെന്നു സൂചനയുണ്ട്. ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കും. ഒമിക്രോണ്‍ വ്യാപന സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രതയോടെ പുതുവര്‍ഷത്തിലേയ്ക്കു കടക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വൈറസിന്റെ വകഭേദത്തെ തടുക്കാന്‍ ജനങ്ങളുടെ പ്രയത്‌നം അനിവാര്യമാണെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കും 60 വയസ്സു കഴിഞ്ഞ അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നാണ് പ്രധാനമന്ത്രി ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു പ്രഖ്യാപിച്ചത്. ആരോഗ്യപ്രവര്‍ത്തകരും മുന്നണിപ്പോരാളികളുമായി മൂന്നുകോടി പേരുണ്ടാകുമെന്നാണ് കണക്ക്. 60 വയസ്സു പിന്നിട്ട മറ്റുരോഗങ്ങളുള്ള 10 കോടിയോളം പേരുണ്ട്. ഇതില്‍ 36.4 ശതമാനം പേര്‍ക്കു കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങളും 32 ശതമാനത്തിനു രക്താദിസമ്മര്‍ദവും 14.2 ശതമാനത്തിന് പ്രമേഹവും 8.3 ശതമാനത്തിന് ഗുരുതര ശ്വാസകോശ രോഗങ്ങളും 5.2 ശതമാനത്തിനു ഹൃദ്രോഗവും 2.7 ശതമാനത്തിന് പക്ഷാഘാതവുമുണ്ട്. നിലവില്‍ ആദ്യ രണ്ടു ഡോസുകളും ഒരേ കോവിഡ് വാക്‌സീനാണ് നല്‍കുന്നത്. മൂന്നാംഡോസ് മറ്റൊരു വാക്‌സീന്‍ നല്‍കാന്‍ അനുവദിച്ചേക്കും. 15നും 18നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്ക് ജനുവരി 3 മുതലാണ് വാക്‌സീന്‍ നല്‍കിത്തുടങ്ങുന്നത്. 7.4 കോടി പേര്‍ ഈ വിഭാഗത്തിലുണ്ടെന്നാണ് കണക്ക്. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 422 ആയി. 130 പേര്‍ രോഗമുക്തി നേടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....