പ്രതികൂല കാലാവസ്ഥ തിരിച്ചറിയുന്നതില്‍ പൈലറ്റിനു സംഭവിച്ച പിഴവാണ് സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ മരിച്ച കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന് ഇടയാക്കിയതെന്ന് അന്വേഷണസമിതി കണ്ടെത്തിയതായി സൂചന. മൂന്നു സേനകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനു മുമ്പായി നിയമോപദേശത്തിനയച്ചു. അടുത്തയാഴ്ച വ്യോമസേനാമേധാവി എയര്‍മാര്‍ഷല്‍ വി.ആര്‍. ചൗധരിക്ക് റിപ്പോര്‍ട്ട് കൈമാറും. എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ്ങിന്റെ നേതൃത്വത്തിലാണ് സംയുക്ത അന്വേഷണം നടന്നത്. അപകടത്തിന്റെ എല്ലാവശങ്ങളും വിശദമായി പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് വിശ്വസ്തകേന്ദ്രങ്ങള്‍ അറിയിച്ചു. വ്യോമയാനമേഖലയില്‍ കണ്‍ട്രോള്‍ഡ് ഫ്‌ളൈറ്റ് ഇന്‍ ടു ടെറെയ്ന്‍ (സി.എഫ്.ഐ.ടി.) എന്നറിയപ്പെടുന്ന പ്രതിഭാസമാകാം കൂനൂര്‍ കോപ്റ്ററപകടത്തിന് കാരണമായത്. ഭൂപ്രകൃതിയുടെ സ്വഭാവം തിരിച്ചറിയുന്നതില്‍ വന്ന മാനുഷികമായ പിഴവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഡിസംബര്‍ എട്ടിന് തമിഴ്നാട്ടിലെ നീലഗിരി കൂനൂരിലായിരുന്നു ഹെലികോപ്റ്റര്‍ അപകടം. ജനറല്‍ റാവത്തും ഭാര്യയുമടക്കം 14 പേര്‍ അപകടത്തില്‍ മരിച്ചു. വെല്ലിങ്ടണില്‍ ഒരു പരിശീലനപരിപാടി നയിക്കാനാണ് റാവത്ത് എത്തിയത്. എം.ഐ-17വി5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. സി.എഫ്.ഐ.ടി. എന്നാല്‍... ഹെലികോപ്റ്റര്‍ പൂര്‍ണമായും പൈലറ്റിന്റെ നിയന്ത്രണത്തില്‍ തന്നെയായിരിക്കും. കോപ്റ്ററിന്റെ ഉപകരണങ്ങളിലോ പ്രവര്‍ത്തനക്ഷമതയിലോ പാകപ്പിഴയുണ്ടാവില്ല. എന്നാല്‍, ഭൂപ്രദേശത്തിന്റെ സ്വഭാവം മനസ്സിലാക്കുന്നതില്‍ പിഴവു സംഭവിക്കാം. അത് അപകടത്തിനു വഴിവെക്കും. മോശം കാലാവസ്ഥയില്‍ ദിശനിര്‍ണയിക്കുന്നതിലെ പാകപ്പിഴ അപകടത്തിലേക്കു നയിക്കും. ഈയൊരു ഘട്ടത്തില്‍ പൈലറ്റിനും ജീവനക്കാര്‍ക്കും ദുരന്തമുഖം വൈകിമാത്രമേ തിരിച്ചറിയാനാവൂ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....