News Beyond Headlines

12 Tuesday
May

വാടക ഭാര്യമാരുടെ ഗ്രാമം; ചെറുപ്പക്കാരികളെ ഒരു വര്‍ഷംവരെ വാടകക്കെടുക്കാന്‍ ആള്‍ത്തിരക്ക്!

13-നും 20-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ഭാര്യമാരായി വില്‍ക്കുന്ന ഒരു വിപണി ബള്‍ഗേറിയയിയുണ്ട്. അതിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് മധ്യപ്രദേശിലുള്ള 'ധദീച്' എന്ന സമ്പ്രദായം. വിവാഹം കഴിഞ്ഞതോ കഴിയാത്തവരോ ആയ സ്ത്രീകളെ പണം വാങ്ങി അപരിചിതരായ പുരുഷന്‍മാര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നതാണ് ഞെട്ടിക്കുന്ന ഈ ദുരാചാരം.കേസു നല്‍കാന്‍ ആരും തയ്യാറാവാത്തതു കൊണ്ടും കേസ് എടുക്കാന്‍ സര്‍ക്കാറുകള്‍ താല്‍പ്പര്യം കാണിക്കാത്തതും മൂലം, ഇപ്പോഴും ഈ ആചാരം തുടര്‍ന്നു വരുന്നതയാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് അത്യന്തം സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഈ ദുരാചാരം നിലനില്‍ക്കുന്നത്. സ്ത്രീകളെ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ വാടകയ്ക്ക് നല്‍കുന്നതാണ് ഈ ആചാരം. സമ്പന്നരായ പുരുഷന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കാതെ വരുമ്പോഴോ, ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയാത്ത വരുമ്പോഴോ ഒക്കെയാണ് ഇവിടെ വന്ന് കുറഞ്ഞ വിലയ്ക്ക് ഒരു സ്ത്രീയെ പ്രതിമാസം അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ ഭാര്യയായി വാടകയ്ക്ക് എടുക്കുന്നത്. ഈ വിവാഹങ്ങള്‍ക്ക് വരണമാല്യവും, താലിയും ഒന്നും വേണ്ട, വെറും 10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ടാല്‍ മതി, ഇടപാട് പൂര്‍ത്തിയായി. ഇങ്ങനെ ആളുകള്‍ക്ക് മറ്റുള്ളവരുടെ ഭാര്യയെയോ, മരുമകളെയോ, മകളെയോ വരെ പണം നല്‍കി വാടകയ്ക്ക് എടുക്കാം. എല്ലാ വര്‍ഷവും, വാടകയ്ക്ക് നല്‍കുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഒരു മാര്‍ക്കറ്റ് ഇവിടെ ഒരുങ്ങുന്നു. ദൂരദിക്കുകളില്‍ നിന്നും പോലും ആളുകള്‍ ഭാര്യയെ വാടകയ്ക്ക് എടുക്കാന്‍ ഇവിടെ എത്തുന്നു. കരാര്‍ ഉറപ്പിച്ചതിന് ശേഷം, 10 മുതല്‍ 100 രൂപ വരെയുള്ള സ്റ്റാമ്പ് പേപ്പറില്‍ വാങ്ങുന്നയാളും സ്ത്രീയും തമ്മില്‍ കരാര്‍ ഉണ്ടാക്കുന്നു. ഈ കരാര്‍ അവസാനിച്ചുകഴിഞ്ഞാല്‍, അത് പുതുക്കാനും വേണ്ടെന്ന് വയ്ക്കാനും പുരുഷന് അധികാരമുണ്ട്. സാധാരണയായി ഒരു മണിക്കൂര്‍, മുതല്‍ പരമാവധി ഒരു വര്‍ഷം വരെയായിരിക്കും കരാര്‍. കരാര്‍ അവസാനിച്ചാല്‍, സ്ത്രീകളുടെ ഈ താല്‍ക്കാലിക ഭര്‍ത്താക്കന്മാര്‍ക്ക് മറ്റ് പുരുഷന്മാരുമായി വ്യത്യസ്തമായ കരാര്‍ ഉണ്ടാക്കാനും അവരെ പുതിയ ഉടമയ്ക്ക് കൈമാറാനും കഴിയും. ചില പുരുഷന്‍മാര്‍ തങ്ങളുടെ ഭാര്യമാരെ വരെ വില്‍ക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്ത സംഭവങ്ങളുമുണ്ട്. ഭര്‍ത്താക്കന്മാര്‍ക്ക് പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗമായും ഇത് മാറുന്നു. സ്ത്രീക്കും വേണമെങ്കില്‍, കരാര്‍ ഇടയില്‍ വച്ച് ലംഘിക്കാം. സ്ത്രീ ഇത് ചെയ്താല്‍ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്മൂലം നല്‍കണം. ഇതിനുശേഷം, അവള്‍ നിശ്ചയിച്ച തുക ഭര്‍ത്താവിന് തിരികെ നല്‍കണം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വിപണിയിലെ നിയമങ്ങള്‍ കര്‍ശനവും അപമാനകരവുമാണ്.പെണ്‍കുട്ടികളുടെ നടത്തവും സൗന്ദര്യം കണ്ടാണ് വാങ്ങുന്നവര്‍ വില നിശ്ചയിക്കുന്നത്. മാര്‍ക്കറ്റില്‍ അവിവാഹിതരായ പെണ്‍കുട്ടികളാണ് കൂടുതലും. പെണ്‍കുട്ടികളുടെ വില 15,000 മുതല്‍ 4 ലക്ഷം രൂപ വരെയാണെന്ന് പറയപ്പെടുന്നു. ചെറുപ്പക്കാരായ കന്യകമാരാണെങ്കില്‍, വില കൂടും.നിര്‍ധനരായ മാതാപിതാക്കള്‍ വരെ സ്വന്തം പെണ്‍മക്കളെ ഇതിലേയ്ക്ക് തള്ളിവിടുന്നതായും പറയപ്പെടുന്നു. ഈ ദുരാചാരത്തിന് പിന്നില്‍ കുറഞ്ഞ ലിംഗാനുപാതം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയാണ്. മധ്യപ്രദേശില്‍ മാത്രമല്ല, ഗുജറാത്തിലെ ചില പ്രദേശങ്ങളിലും ഇത്തരം കേസുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നാണ് നവഭാരത് പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....