ന്യൂഡല്‍ഹി: ഗര്‍ഭസ്ഥശിശുവിന് കുഴപ്പങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയാല്‍ അതുമായി മുന്നോട്ടുപോകണമോയെന്ന് തീരുമാനിക്കാന്‍ അമ്മയ്ക്ക് അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. കുഞ്ഞിന് വിവിധ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ 28 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ 33-കാരിക്ക് അനുമതി നല്‍കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. പ്രത്യുത്പാദനപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഗര്‍ഭസ്ഥശിശുവിന് ഒന്നിലേറെ പ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ട സ്ഥിതിക്ക് അതുമായി മുന്നോട്ടുപോകണമോയെന്ന് തീരുമാനിക്കാനുള്ള അമ്മയുടെ അവകാശം നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് ജ്യോതി സിങ് പറഞ്ഞു. ഗര്‍ഭച്ഛിദ്ര നിയമപ്രകാരം 24 ആഴ്ചവരെയുള്ള ഗര്‍ഭം മാത്രമേ അലസിപ്പിക്കാന്‍ അനുമതി നല്‍കാവൂ. ഈ സമയപരിധി അവസാനിച്ചതിനാലാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ എയിംസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ ആദ്യകാലങ്ങളില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ ഹൃദയശസ്ത്രക്രിയയും പിന്നീട് വര്‍ഷത്തില്‍ ഓരോ ശസ്ത്രക്രിയയും വേണ്ടിവന്നേക്കുമെന്നാണ് ബോര്‍ഡ് പറഞ്ഞത്. അപൂര്‍വമായ ഹൃദ്രോഗമുള്ള കുഞ്ഞാണെന്നും കണ്ടെത്തി. ഇക്കാരണത്താല്‍ വലിയ മാനസിക സമ്മര്‍ദമാണ് അമ്മ അനുഭവിക്കുന്നതെന്നും ബോര്‍ഡ് അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....