മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് വിശദമായി റിപ്പോര്‍ട്ട് ജസ്റ്റിസ് ഹേമാ കമ്മീഷനില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് നടിയും ഡബ്ല്യൂസിസി അം?ഗവുമായി പാര്‍വതി തിരുവോത്ത്. ജ. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാത്തതിന്റെ കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ല. ആര്‍ക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകള്‍ പുറത്തുവരരുത് എന്നുള്ളത് കൊണ്ടാണെന്നും പാര്‍വതി റിപ്പോര്‍ട്ടര്‍ എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. അതേസമയം പള്‍സര്‍ സുനിയുടെ കത്തുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും പാര്‍വതി വ്യക്തമാക്കി. പാര്‍വതിയുടെ വാക്കുകള്‍ സെക്‌സ് റാക്കറ്റുമായും അതുമായി ബന്ധപ്പെട്ട് കിടക്കുന്നുമായി നിരവധി കാര്യങ്ങള്‍ ഹേമ കമ്മീഷനില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലെ വളരെ പ്രമുഖരായ പലരെപ്പറ്റിയും ഈ മൊഴികളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു കുറ്റകൃത്യം ചെയ്താല്‍ അവര്‍ എത്രയധികം ഇന്‍ഡിമിഡേറ്റ് ചെയ്തിട്ടാണ് കൂടെ നിര്‍ത്തുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ.! ജീവഭയം ഉള്ളതുകൊണ്ടാണ്. ഭീഷണി ഫോണ്‍കോളുകളൊക്കെ നമ്മളെയും തേടിയെത്തുന്നുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ല. സെക്‌സ് റാക്കറ്റടക്കം ഫെസിലിറ്റേറ്റ് ചെയ്യുന്നവര്‍ ഇന്‍ഡസ്ട്രിയുടെ ഉള്ളിലുണ്ട്. ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ ഹേമ കമ്മീഷനില്‍ നമ്മള്‍ പറഞ്ഞിട്ടുണ്ട്. സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന ഫെസിലിറ്റേറ്റ് ചെയ്യുന്നവര്‍ ഇന്‍ഡസ്ട്രിയിലുണ്ട് എന്ന പറയുന്നത് സപ്രസിം?ഗ് ആയ കാര്യമല്ല. നടിമാര് മാത്രമല്ല, ഇന്‍ഡസ്ട്രിയിലുള്ള ഞാനടക്കമുള്ള സ്ത്രീകള്‍ക്ക് ഇത്തരം കോപ്രമൈസ് ആവശ്യങ്ങളുമായി കോളുകള്‍ വന്നിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ ഉള്‍പ്പെടെ കമ്മീഷനില്‍ വ്യക്തമായി പറയുന്നുണ്ട്. ജ. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരാത്തതിന്റെ കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ല. ആര്‍ക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകള്‍ പുറത്തുവരരുത് എന്നുള്ളത് കൊണ്ടാണ്. മൊഴി നല്‍കിയവരുടെ പേര് റിപ്പോര്‍ട്ടിലുണ്ട് എന്ന ന്യായം പറഞ്ഞ് പുറത്തുവിടാതിരിക്കുന്നത് മുടന്തന്‍ ന്യായമായിട്ടാണ് തോന്നുന്നത്. എനിക്ക് ജീവഭയമുണ്ടെന്നത് എനിക്കറിയാം. ആ വോയിസ് നോട്ടുകളൊക്കെ കാണുമ്പോള്‍ എനിക്കറിയാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....