ഹരിയാനയില്‍ ഐപിഎസ് ഓഫിസര്‍ ചമഞ്ഞ് 125 കോടി രൂപ തട്ടിയെടുത്ത ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പൊലീസ് പരിശോധന. 14 കോടി രൂപ, ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍, ഏഴ് ആഡംബരക്കാറുകള്‍ തുടങ്ങിയവ പരിശോധനയില്‍ കണ്ടെടുത്തു.ഗുരുഗ്രാം ജില്ലയിലെ മനേസറിലെ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) ആസ്ഥാനത്ത് ജോലിചെയ്യുന്ന ബിഎസ്എഫ് ഡപ്യൂട്ടി കമാന്‍ഡന്റ് പ്രവീണ്‍ യാദവാണ് തട്ടിപ്പു കേസില്‍ അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മമത യാദവ്, സഹോദരി ഋതു യാദവ്, ഒരു സഹായി എന്നിവരും പൊലീസ് പിടിയിലായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എന്‍എസ്ജി ക്യാംപസില്‍ നിര്‍മാണ കരാര്‍ നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്നായി കോടിക്കണക്കിന് രൂപ പ്രവീണ്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. തട്ടിയെടുത്ത മുഴുവന്‍ പണവും എന്‍എസ്ജിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് മാറ്റി. ബാങ്കില്‍ മാനേജരായ സഹോദരി ഋതു യാദവാണ് അക്കൗണ്ട് തുറന്നതെന്ന് പൊലീസ് പറഞ്ഞു.ഓഹരി വിപണിയില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് പ്രവീണിന് 60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ഇതു തിരിച്ചുപിടിക്കുന്നതിനു വേണ്ടിയാണ് തട്ടിപ്പുനടത്തിയതെന്നും അന്വേഷണ ഉദ്യോസ്ഥര്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....