News Beyond Headlines

13 Wednesday
May

37.29 ലക്ഷം പേര്‍ക്ക് രാജ്യത്ത് കോവിഡ്; ഏറ്റവും കൂടിയ ടിപിആര്‍ കേരളത്തില്‍

കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങളിലെ കോവിഡ് നില ആശങ്കാജനകമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആര്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്; 40 ശതമാനത്തിലേറെ. രാജ്യത്തെ 8.79% കേസുകളും കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലുമാണ്. തിരഞ്ഞെടുപ്പു നടക്കുന്ന യുപിയിലും സ്ഥിതി ഭദ്രമല്ല. തമിഴ്‌നാടും ഡല്‍ഹിയുമാണ് ആശങ്കപ്പെടുത്തുന്ന മറ്റു 2 സംസ്ഥാനങ്ങള്‍. രണ്ടാം തരംഗവുമായുള്ള താരതമ്യത്തില്‍ ഇപ്പോള്‍ മരണം കുറവാണ്. രണ്ടാം തരംഗ സമയത്ത് പ്രതിദിന കേസുകള്‍ 3 ലക്ഷം കവിഞ്ഞപ്പോള്‍ മരണം 3000 കടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ 3 ലക്ഷം കേസുകളും 400 മരണവുമെന്ന തോതിലാണ് പ്രതിദിന കണക്ക്. അന്ന് ആദ്യ ഡോസ് വാക്‌സീനെടുത്ത 2% പേരാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് 72% പേരും 2 ഡോസുമെടുത്തു എന്നതാണു വ്യത്യാസം. അതേസമയം, ആദ്യ ഡോസ് എടുത്ത 6.5 കോടി പേര്‍ ഇപ്പോഴും രണ്ടാം ഡോസ് എടുത്തിട്ടില്ല. വാക്‌സീന്‍: പൂര്‍ണ അനുമതി കിട്ടിയാലും വിപണിയില്‍ ഉടനില്ല കോവിഷീല്‍ഡിനും കോവാക്‌സിനും പൂര്‍ണ ഉപയോഗാനുമതി നല്‍കാന്‍ വിദഗ്ധസമിതി ശുപാര്‍ശ നല്‍കി. അന്തിമ തീരുമാനമെടുക്കേണ്ടത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ്. പൂര്‍ണാനുമതി ലഭിച്ചാലും പൊതുവിപണിയില്‍ ലഭ്യമാകാന്‍ സമയമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. ഹോം ടെസ്റ്റിന് വന്‍ ഡിമാന്‍ഡ് ഹോം ടെസ്റ്റ് കിറ്റുകള്‍ക്ക് വന്‍ പ്രചാരമാണു ലഭിക്കുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് വ്യക്തമാക്കി. 2021ല്‍ 3000 പേര്‍ മാത്രമാണ് വീട്ടില്‍വച്ചു പരിശോധന നടത്തിയതെങ്കില്‍ ഇക്കൊല്ലം 20 ദിവസങ്ങള്‍ കൊണ്ടുതന്നെ 2 ലക്ഷം ഹോം ടെസ്റ്റുകള്‍ നടന്നു. കുട്ടികള്‍ സുരക്ഷിതര്‍ കുട്ടികളിലെ കോവിഡ് ബാധയും മരണനിരക്കും കാര്യമായി വര്‍ധിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2020ല്‍ 18% കേസുകളാണ് 0-19 വയസ്സുകാരില്‍ റിപ്പോര്‍ട്ട് ചെയ്തത്. 0.96% ആയിരുന്നു മരണനിരക്ക്. 2021ല്‍ 11% കേസുകള്‍ 0-19 പ്രായക്കാരിലായിരുന്നു. 0.7% ആയിരുന്നു മരണനിരക്ക്. ഒമിക്രോണ്‍ വ്യാപനം തീര്‍ത്തും പ്രശ്‌നമുണ്ടാക്കുന്നില്ലെന്നു ഡല്‍ഹിയിലെ ഉദാഹരണം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രാലയം അറിയിച്ചു. പോസിറ്റീവായി 37.29 ലക്ഷം പേര്‍ മുന്‍ തരംഗങ്ങളെ അപേക്ഷിച്ചു പോസിറ്റീവായി തുടരുന്നവരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാണിപ്പോള്‍. 37.29 ലക്ഷം പേരാണ് രാജ്യത്ത് നിലവില്‍ പോസിറ്റീവായുള്ളത്. 515 ജില്ലകളില്‍ ടിപിആര്‍ 5 ശതമാനത്തിലേറെയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....