വീടിനോടു ചേര്‍ന്നു പൊടി മില്‍ സ്ഥാപിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ പള്ളുരുത്തി മേഖലാ ഓഫിസിലെ റവന്യു ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചെന്ന ആരോപണത്തില്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ അടിയന്തര ഇടപെടല്‍. ഇതു സംബന്ധിച്ചു വാര്‍ത്ത പുറത്തു വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി പി. രാജീവ് വനിതാ സംരംഭക മിനി ജോസിയുമായി സംസാരിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ രേഖകളെല്ലാം ശരിയാക്കി നല്‍കുന്നതിനു നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 'വിഷമിക്കണ്ട, എല്ലാത്തിനും കൂടെയുണ്ടാകും' എന്നു മന്ത്രി ഉറപ്പു നല്‍കി. ഇനി കോര്‍പ്പറേഷനിലും ഒരു സ്ഥാപനങ്ങളിലും കയറി ഇറങ്ങണ്ട, രേഖകള്‍ ശരിയാക്കുന്നതിനായി പണം മുടക്കേണ്ടതില്ല. കോര്‍പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. ശ്രീജിത്തിനെയും പതിനേഴാം ഡിവിഷന്‍ കൗണ്‍സിലര്‍ സി.എന്‍ രഞ്ജിത്തിനെയും പ്ലാന്‍ വരയ്ക്കാനും മറ്റും കാര്യങ്ങള്‍ക്കും ചുമതലപ്പെടുത്തിയിട്ടുണ്ട്' എന്നും മന്ത്രി പറഞ്ഞതായി മിനി പറഞ്ഞു.. 'ഇന്നലെ രാത്രി ശ്രീജിത്തും രഞ്ജിത്തും പൊതു പ്രവര്‍ത്തകന്‍ ക്ലിന്റ് ബുബാവിനൊപ്പം വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് ശ്രീജിത്തിന്റെ ഫോണിലേയ്ക്കു വിളിച്ചു മന്ത്രി സംസാരിച്ചത്. ശരിക്കും അല്‍ഭുതപ്പെട്ടുപോയി, നമ്മള്‍ പാവപ്പെട്ടവരോടു മന്ത്രി ഇങ്ങനെ സംസാരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല'-എന്നും അവര്‍ പറഞ്ഞു. 13 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാമെന്നു കരുതി നാട്ടിലെത്തി സ്വയം തൊഴിലിനു ശ്രമിച്ച യുവതിക്കാണ് കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരില്‍ നിന്നു മോശം അനുഭവമുണ്ടായത്. പല ഓഫിസുകളില്‍ ഒന്നര മാസം കയറി ഇറങ്ങിയിട്ടും രേഖകള്‍ കിട്ടിയില്ലെന്നു മാത്രമല്ല, വലിയ തുക കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ മനം നൊന്താണ് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനു മുന്നില്‍ വച്ച് രേഖകള്‍ വലിച്ചു കീറി മുഖത്തെറിഞ്ഞത്. മിനി വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയര്‍ന്നത്. സംഭവം അറിഞ്ഞ വിജിലന്‍സ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മിനി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....