കണ്ണൂര്‍: ഇടുക്കി എഞ്ചിനിയറിംഗ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ പിതാവ് എഴുതിയ കവിത പങ്കുവെച്ച് എസ്എഫ്‌ഐ ഓള്‍ ഇന്ത്യ പ്രസിഡന്റ് വി പി സാനു. ഒരച്ഛന്റെ നൊമ്പരം എന്ന തലക്കെട്ടോടെയാണ് കവിതയുള്ളത്. ഖദറിട്ട കാട്ടാളനാം കൊലയാളീ... നിന്‍ കത്തിമുനയാല്‍... എന്‍ കുഞ്ഞിന്റെ ഹൃദയം കുത്തിക്കീറിയില്ലേ എന്ന് രാജേന്ദ്രന്‍ കവിതയിലൂടെ ചോദിക്കുന്നു. ഗാന്ധിജിയുടെ ആശയം തകര്‍ത്തെറിഞ്ഞ നീയൊരു കോണ്‍ഗ്രസുകാരനാണോയെന്നും കോണ്‍ഗ്രസുകാരനാക്കിയ നേതാവ് ആരെന്ന് പറയാനും രാജേന്ദ്രന്‍ കുറിച്ചു. അതേസമയം, ധീരജ് വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന രണ്ടു പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് - കെഎസ്‌യു നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെയാണ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയത്. ഇവരെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി നിഖില്‍, നാലാം പ്രതി നിതിന്‍ ലൂക്കോസ്, ആറാം പ്രതി സോയ് മോന്‍ സണ്ണി എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടണം എന്നാവശ്യപെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിലെ സുപ്രധാന തെളിവായ കത്തി കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മൂന്നു പേരെയും വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. രക്ഷപെടുമ്പോള്‍ നിഖിലിനോപ്പം കാറില്‍ ഉണ്ടായിരുന്നവരാണ് നിതിനും സോയ് മോനും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....