3 മാസത്തിലേറെയായി തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പൊലീസ് പിടികൂടിയെന്ന് നടന്‍ ടിനി ടോം. സൈബര്‍ സെല്ലിന്റെ ഓഫിസിലിരുന്ന് ലൈവിലെത്തിയാണ് അദ്ദേഹം പൊലീസിന് നന്ദി പറഞ്ഞ് വിഡിയോ പങ്കിട്ടത്. പരാതി നല്‍കി 10 മിനിറ്റിനുള്ളില്‍ യുവാവിനെ പിടിച്ചെന്നും അദ്ദേഹം പറയുന്നു. 'മാസങ്ങളായി ഷിയാസ് എന്നു പറഞ്ഞു പരിചയപ്പെടുത്തിയ യുവാവ് തന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയാണ്. ആ നമ്പര്‍ ബ്ലോക്ക് ചെയ്യുമ്പോള്‍ അവന്‍ അടുത്ത നമ്പറില്‍നിന്നും വിളിക്കും. ഞാന്‍ തിരിച്ച് പറയുന്നതു റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുക എന്നതാണ് ഇവന്റെ ലക്ഷ്യം. ഒരുതരത്തിലും രക്ഷയില്ലെന്നു കണ്ടതോടെയാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ എത്തിയത്. 10 മിനിറ്റിനുള്ളില്‍ അവനെ കണ്ടെത്തി. ഒരു ചെറിയ പയ്യനാണ്. അവന്റെ ഭാവിയെ ഓര്‍ത്ത് ഞാന്‍ കേസ് പിന്‍വലിച്ചു. ചെറിയ മാനസിക പ്രശ്‌നമുള്ളയാളാണ് അതെന്ന് അറിയാന്‍ കഴിഞ്ഞു. ബാഹ്യമായ ഇടപെടല്‍ ഇല്ലെങ്കില്‍ മികച്ച സേനയാണ് നമ്മുടെ പൊലീസ്. എല്ലാവര്‍ക്കും നന്ദി. ഉപദ്രവിക്കാതിരിക്കൂ..'- ടിനി ടോം പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....