News Beyond Headlines

27 Monday
April

ഇന്ന് 73ാം റിപ്പബ്ലിക് ദിനം; കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

ഇന്ന് രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ പത്തരയോടെ ആരംഭിയ്ക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് ഇന്ത്യയുടെ പ്രതിരോധ കരുത്ത് വിളിച്ചറിയിക്കും. ജമ്മുകാശ്മീരില്‍ വീരമ്യത്യുവരിച്ച സേനാംഗങ്ങളെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാചരണങ്ങളുടെ ഭാഗമായ് അനുസ്മരിയ്ക്കും. തുടര്‍ച്ചയായ് രണ്ടാം വര്‍ഷത്തിലും കൊവിഡ് വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ നാഷണല്‍ സ്റ്റേഡിയം വരെ ആകും റിപ്പബ്ലിക്ക് ദിന പരേഡ്. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ വലയത്തിലാണ് രാജ്യതലസ്ഥാനം. ഡല്‍ഹി ഏരിയ കമാന്‍ഡിംഗ് ജനറല്‍ ഓഫീസര്‍ ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് ഇന്നത്തെ പരേഡ് കമാന്‍ഡര്‍. ഡല്‍ഹി ഏരിയ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അലോക് കാക്കര്‍ രണ്ടാം കമാന്‍ഡ് ആകും. അസം റെജിമെന്റ്, രാജ്പുത് റെജിമെന്റ്, സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി, ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി, ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്സ് റെജിമെന്റ്, പാരച്യൂട്ട് റെജിമെന്റ് എന്നി ആറ് വിഭാഗങ്ങളാകും ഇന്ത്യന്‍ സൈന്യത്തിനെ പ്രതിനിധികരിച്ച് മാര്‍ച്ചിംഗ് കോണ്ടിംഗന്റുകള്‍. കുതിരപ്പടയുടെ ഒരു നിരയായിരിക്കും ഇന്ത്യന്‍ സൈന്യത്തിന്റെ ടാബ്ലോയെ പ്രതിനിധീകരിക്കുക്കാന്‍ ആദ്യം നീങ്ങും. സേനയുടെ ഏവിയേഷന്‍ വിഭാഗത്തിന്റെ നൂതന ലൈറ്റ് ഹെലികോപ്റ്ററുകളുടെ ഒരു ഫ്ലൈ പാസ്റ്റ് കാഴ്ചയുടെ റിപ്പബ്ലിക്ക് ദിന വിരുന്ന് ആകാശത്ത് ഒരുക്കും.രണ്ട് ധനുഷ് ഹോവിറ്റ്‌സര്‍, ഒരു 75/24 പാക്ക് ഹോവിറ്റ്സര്‍, രണ്ട് സര്‍വത്ര ബ്രിഡ്ജ്-ലേയിംഗ് സിസ്റ്റം, രണ്ട് തരണ്‍ ശക്തി ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, ഒരു എച്ച്ടി-16 ഇലക്ട്രോണിക് വാര്‍ഫെയര്‍, രണ്ട് ആകാശ് മിസൈല്‍ സിസ്റ്റം, ഒരു ടൈഗര്‍ ക്യാറ്റ് മിസൈല്‍ സിസ്റ്റം എന്നിവയും യന്ത്രവല്‍കൃത നിരില്‍ ഉണ്ടാവും. ഇന്ത്യന്‍ നാവികസേനയുടെയും ഇന്ത്യന്‍ വ്യോമസേനയുടെയും ഓരോ മാര്‍ച്ചിംഗ് സംഘമാണ് 2022 റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുക. അര്‍ദ്ധസൈനിക സേനകള്‍, സായുധ സേനകള്‍,എന്‍സിസി ഡല്‍ഹി പോലീസ്, നാഷണല്‍ സര്‍വീസ് സ്‌കീം മുതലായ വിഭാഗങ്ങളും പരേഡില്‍ അണിനിരക്കും. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും സായുധ സേനയുടെയും 25 ടാബ്ലോകള്‍ ആണ് ഇത്തവണത്തെ പരേഡില്‍ അണിനിരക്കുക. അശോക് ചക്ര അവാര്‍ഡ് ജേതാവും രണ്ട് പരമവീര ചക്ര അവാര്‍ഡ് ജേതാക്കളും 2022 റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബിഎസ്എഫ്) ഒരു വനിതാ ടീമും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) ഒരു പുരുഷ ടീമും- മോട്ടോര്‍ സൈക്കിളില്‍ സാഹസിക കാഴ്ച ഒരുക്കും. പ്രധാനമന്ത്രി യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിയ്ക്കുന്നതോടെ ആണ് റിപ്പബ്ലിക്ക് ദിന ചടങ്ങുകള്‍ ആരംഭിയ്ക്കുക. ജമ്മുകാശ്മീരില്‍ ഭീകരരെ നേരിട്ട് വീരമ്യത്യു വരിച്ച സുരക്ഷാ സേനാംഗങ്ങള്‍ക്കും പരേഡിന് മുന്‍പയ് ആദരാജ്ഞലികള്‍ അര്‍പ്പിയ്ക്കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....