കൂട്ട ബലാത്സംഗത്തിനിരയായ യുവതി രാജ്യതലസ്ഥാനത്ത് പൊതുമധ്യത്തില്‍ നേരിട്ടത് സമാനതകളില്ലാത്ത അപമാനം. പീഡനത്തിനിരയായ യുവതിയെ തട്ടികൊണ്ടുപോയി തലമുടി മുറിച്ചു. മുഖത്തു കരി ഓയില്‍ പുരട്ടി. ചെരുപ്പുമാല അണിയിച്ചു നഗര മധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിച്ചു. സംഭവത്തില്‍ നാലു സ്ത്രീകളെ അറസ്റ്റ് ചെയ്തതായി വനിതാ കമ്മീഷന്‍ അറിയിച്ചു. യുവതിയെ അപമാനിക്കുന്നത് നോക്കിനിന്ന ആള്‍ക്കൂട്ടം ആക്രമത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കിഴക്കന്‍ ദില്ലയിലെ സഹദാരയിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ വ്യക്തിവിരോധമാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. യുവതിക്ക് കൗണ്‍സലിങ് ഉള്‍പ്പടെയുള്ള മാനസിക പിന്തുണ നല്‍കി വരുന്നതായി പൊലീസ് അറിയിച്ചു. അനധികൃതമായി മദ്യവില്‍പ്പന നടത്തുന്നയാളുകള്‍ സംഘം ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചതാണ് സംഭവമെന്ന് ഡല്‍ഹി കമ്മീഷന്‍ ഓഫ് വിമന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചതായും യുവതിക്കും കുടുംബത്തിനും പൊലീസ് സമ്പൂര്‍ണ പരിരക്ഷ ഉറപ്പുവരുത്തണമെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. സമീപകാലത്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബമാണ് യുവതിയെ അപമാനിച്ചതിന് പിന്നില്‍ എന്ന് തെളിഞ്ഞു. യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം പീഡനത്തിനിരയായ യുവതിയാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. യുവാവിന്റെ അമ്മാവനാണ് 20-കാരിയെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ മുന്നില്‍ നിന്നത്. യുവാവിന്റെ മരണശേഷം വാടകവീട്ടില്‍ കുഞ്ഞിന്റെയൊപ്പം താമസിക്കുകയായിരുന്നു യുവതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....