News Beyond Headlines

27 Monday
April

2 ബില്യന്‍ ഡോളറിന്റെ ആയുധ ഇടപാടിനൊപ്പം പെഗസസും ഇന്ത്യ വാങ്ങി: ന്യൂയോര്‍ക്ക് ടൈംസ്

ചാര സോഫ്റ്റ്വെയര്‍ ആയ പെഗസസ് ഇസ്രയേലില്‍നിന്ന് ഇന്ത്യ വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. 2017ല്‍ 200 കോടി ഡോളര്‍ പ്രതിരോധ ഇടപാടിന്റെ ഭാഗമായാണ് സോഫ്റ്റ്വെയര്‍ വാങ്ങിയത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്ബിഐ) സോഫ്റ്റ്വെയര്‍ വാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സോഫ്റ്റ്വെയര്‍ ആഗോളതലത്തില്‍ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. മെക്‌സിക്കോ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പത്രപ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചു. പോളണ്ട്, ഹംഗറി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും പെഗസസ് വാങ്ങി. 2017 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയതാണ് ചാര സോഫ്റ്റ്വെയര്‍ ഇടപാടിലെ സുപ്രധാന ചുവടുവയ്പ്പ്. 2 ബില്യന്‍ ഡോളറിന്റെ ആയുധ ഇടപാടിനാണ് അന്ന് ഇരുരാജ്യങ്ങളും ധാരണയായത്. ഇതില്‍ ചാര സോഫ്റ്റ്വെയറും ഉള്‍പ്പെട്ടിരുന്നു. 2019 ജൂണില്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ചു. ഇതിനു ശേഷം ആദ്യമായി പലസ്തീന്‍ വിഷയത്തില്‍ യുഎന്നില്‍ ഇസ്രയേലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാരോ ഇന്ത്യന്‍ സര്‍ക്കാരോ പുതിയ വിവരങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല. പെഗസസ് വിഷയം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബറില്‍ സ്വന്തം സമിതിയെ നിയോഗിച്ചിരുന്നു. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായി മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. പെഗസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തി എന്നു സംശയിക്കുന്നവരോടു തെളിവുകള്‍ നല്‍കാന്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ആവശ്യപ്പെട്ടു. പരാതിക്കാരില്‍നിന്നും തെളിവുകള്‍ ശേഖരിച്ചുവരികാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....