കൊച്ചി: അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍. ഫോണ്‍ കൈമാറണമെന്നാവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജി പരിഗണിക്കുന്നതിനിടയിലാണിത്. എം.ജി.റോഡിലെ മേത്തര്‍ ഹോം ഫ്ലാറ്റില്‍ 2017 ഡിസംബറില്‍നടന്ന ചര്‍ച്ച ഗൂഢാലോചനയുടെ ഭാഗമാണെന്നതാണ് അധിക തെളിവുകളില്‍ ആദ്യത്തേത്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവര്‍ പങ്കെടുത്തിട്ടുണ്ടെന്നും പറയുന്നു. ആലുവ പോലീസ് ക്ലബ്ബിന് സമീപത്തുകൂടി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ വാഹനത്തില്‍ പോകുമ്പോള്‍ ആക്രമണത്തെക്കുറിച്ച് സംസാരിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. 2018 മേയ് മാസത്തിലാണിത്. 2019 തുടക്കത്തില്‍ സിനിമാനിര്‍മാതാവും ആലുവ സ്വദേശിയുമായ ശരത്തും ഒരു വിദേശമലയാളിയുമായും ചില തര്‍ക്കങ്ങളുണ്ടായി. ഇതിനിടയിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളുണ്ടായിരുന്നു. സലിം, ദാസന്‍ എന്നിവരുടെ മൊഴികളും ഗൂഢാലോചന സാധൂകരിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുപിന്നാലെ എല്ലാവരും ഫോണ്‍ മാറ്റിയെന്നത് ഗൂഢാലോചനയെ ബന്ധിപ്പിക്കുന്നതാണെന്ന് കോടതിയും വാക്കാല്‍ അഭിപ്രായപ്പെട്ടു. മൊബൈലെന്താ ടൈംബോംബോ? സകല അടവും പയറ്റിയിട്ടും തുണയായില്ല കൊച്ചി: ഫോണുകള്‍ കൈമാറുന്നത് ഒഴിവാക്കാനായി സകല അടവും പയറ്റിയെങ്കിലും പ്രോസിക്യൂഷന്‍ തന്ത്രപരമായ നീക്കത്തിലൂടെ സൃഷ്ടിച്ച കുരുക്കഴിക്കാന്‍ ദിലീപിനായില്ല. ഒരുഘട്ടത്തില്‍ 'മൊബൈല്‍ ഫോണ്‍ എന്താ ടൈം ബോംബോ ആര്‍.ഡി.എക്‌സോ വല്ലതുമാണോ' എന്ന് പോലും ദിലീപിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ചോദിച്ചു. കൈമാറിയില്ലെങ്കില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന സംരക്ഷണം ഒഴിവാക്കും എന്നായിരുന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ.ഷാജിയുടെ മറുപടി. ശനിയാഴ്ച നടന്ന വാദപ്രതിവാദങ്ങള്‍ ഇങ്ങനെ. സഹകരിച്ചില്ലെങ്കില്‍ നിലപാട് മാറും -ഹൈക്കോടതി സഹകരിച്ചില്ലെങ്കില്‍ നിലപാടില്‍ മാറ്റംവരുമെന്ന് വാദത്തിനിടെ ജസ്റ്റിസ് പി. ഗോപിനാഥ് അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തില്‍ തെളിവില്ലാത്തതിനാലാണ് സംരക്ഷണം നല്‍കിയത്. നിങ്ങള്‍ ഫോണ്‍ പരിശോധനയ്ക്ക് അയച്ചത് ശരിയായ ഉദ്ദേശ്യത്തോടെയായിരിക്കും. പക്ഷേ, അത് നിങ്ങള്‍ക്ക് കൈവശം വെക്കാനാകില്ല. കേന്ദ്രസര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത അഞ്ച് ലാബുകളുണ്ട്. അവിടെ എവിടെ വേണമെങ്കിലും അയക്കാം -കോടതി വ്യക്തമാക്കി. ഫോണില്‍ തര്‍ക്കം നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്ന ദിലീപിന്റെ വാദവും തര്‍ക്കത്തിന് ഇടയാക്കി. പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഈ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഏത് കമ്പനിയുടെതാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, എപ്പോഴെങ്കിലും ഒരിക്കല്‍ ഉപയോഗിച്ചിട്ടുണ്ടാകും അതല്ലാതെ ഒരു അറിവും ഈ ഫോണിനെക്കുറിച്ച് ഇല്ലെന്നായിരുന്നു ദിലീപിന്റെ വാദം. ഈ ഫോണിനെ സംബന്ധിച്ച് അന്വേഷണോദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ തിരക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഫോണുകള്‍ എവിടെ പരിശോധിക്കണമെന്നത് പ്രതിയുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കരുതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വാദിച്ചു. ഇതുവരെ കിട്ടിയ തെളിവുകള്‍ തന്നെ ജാമ്യം റദ്ദാക്കാന്‍ പര്യാപ്തമാണ്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണനും പ്രോസിക്യൂഷനായി ഹാജരായി. കേരളത്തിലെ ലാബ് ക്രൈംബ്രാഞ്ചിന്റെ നിയന്ത്രണത്തില്‍ -ദിലീപ് ഫോണ്‍ കേരളത്തിലെ ഫൊറന്‍സിക് ലാബില്‍ പരിശോധിക്കാനാകില്ല. അത് ക്രൈംബ്രാഞ്ചിന്റെ നിയന്ത്രണത്തിലാണ് -ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. വിചാരണ നീട്ടാനാണ് ശ്രമം. നടിയെ ആക്രമിച്ച കേസില്‍ കസ്റ്റഡിയില്‍ കിട്ടിയിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ പുതിയ കേസുമായി വന്നിരിക്കുകയാണ്. നടിയെ ആക്രമിച്ച ദൃശ്യം അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്റെ കൈയിലാണ്. ഇപ്പോള്‍ കസ്റ്റഡിയില്‍ കിട്ടിയാല്‍ അത് ദിലീപിന്റെ കൈയില്‍നിന്ന് കിട്ടിയതാണെന്ന് പറയും. അന്വേഷണസംഘം എത്താന്‍ ശ്രമിക്കുന്നത് വാട്സാപ്പ് ചാറ്റിലേക്ക് കൊച്ചി: ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് കുരുക്കിയത് ഫോണ്‍വിളി രേഖകള്‍ (സി.ഡി.ആര്‍.) കൊണ്ട്. ദിലീപിന്റെ കൈയില്‍ എത്ര ഫോണുകള്‍ ഉണ്ടെന്നും ഇവ ഏത് കമ്പനിയുടേതാണെന്നും എത്രനാള്‍വരെ ഇത് ഉപയോഗിച്ചെന്നും ഇതിലൂടെ കണ്ടെത്തിയിരുന്നു. ദിലീപിന്റെ വാട്‌സാപ്പ് ചാറ്റ്, കോള്‍ വിവരങ്ങള്‍ അറിയാനാണ് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികള്‍ ഒരു വര്‍ഷത്തിനിടെ ഫോണ്‍ മുഖേന ബന്ധപ്പെട്ടവരുടെ വിവരങ്ങളും എസ്.എം.എസ്. സന്ദേശങ്ങളുമെല്ലാം ക്രൈംബ്രാഞ്ചിന്റെ കൈയിലുണ്ട്. ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറും കണ്ടെത്തിയിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത മൂന്ന് ഫോണുകളുടെ ഐ.എം.ഇ.ഐ. നമ്പറായിരുന്നില്ല ഇത്. ഇവ ഈ വര്‍ഷം വാങ്ങിയതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതോടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം ജനുവരിയില്‍ മുമ്പ് ഉപയോഗിച്ചിരുന്ന ഏഴു ഫോണുകള്‍ ദിലീപും കൂട്ടരും മാറ്റിയതായി സംശയം ബലപ്പെട്ടത്. കോടതിയിലെ വിവരങ്ങള്‍ പുറത്തുവിട്ടു; നികേഷ് കുമാറിന്റെപേരില്‍ കേസ് കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണവിവരങ്ങള്‍ പുറത്തുവിട്ടതിന് മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാറിന്റെപേരില്‍ കേസെടുത്തു. കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി. 228എ(3) വകുപ്പ് പ്രകാരമാണ് കേസ്. വിചാരണ സംബന്ധിച്ച കോടതി നടപടികളുടെ വിവരങ്ങള്‍ കോടതിയുടെ അനുമതിയില്ലാതെ ചാനലില്‍ ചര്‍ച്ചനടത്തുകയും ഡിസംബര്‍ 27-ന് യൂട്യൂബ് വഴി പ്രചരിപ്പിച്ചതിനുമാണ് കേസ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....