എന്റിക ലെക്സി കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ മറൈനുകള്‍ക്കെതിരായ കൊലപാതകക്കേസ് തള്ളി ഇറ്റാലിയന്‍ കോടതി. ഇന്ത്യയില്‍ ഇവര്‍ക്കെതിരായ കേസ് നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ച് മാസങ്ങള്‍ക്കുള്ളിലാണ് റോമിലെ കോടതിയുടെ നടപടി. കോടതി വിധിയെ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ലോറന്‍സോ ഗുറിനി സ്വാഗതം ചെയ്തു. നാവികര്‍ക്കെതിരെ വിചാരണ നടത്താന്‍ പാകത്തില്‍ തെളിവുകളില്ലെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചത്. 2012 ഫെബ്രുവരി 15ന് 2 മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നതാണ് കേസ്. കപ്പലില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ സാല്‍വത്തറോറെ ജിറോണിന്‍, മസിമിലാനോ ലത്തോര്‍ എന്നിവരാണ് പ്രതികള്‍. കേസില്‍ നഷ്ടപരിഹാരമായി 10 കോടി രൂപ ഇറ്റലി നല്‍കിയ സാഹചര്യത്തില്‍ 2021 ജൂണിലാണ് നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും മറ്റും നഷ്ടപരിഹാരം നല്‍കാന്‍ 2021 മേയ് 21നാണ് ട്രൈബ്യൂണല്‍ വിധിച്ചത്. തുടര്‍ന്ന് നഷ്ടപരിഹാരത്തുകയായ 10 കോടി കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ 4 കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും 2 കോടി ബോട്ട് ഉടമയ്ക്കും നല്‍കണമെന്നായിരുന്നു നിര്‍ദേശം. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സുപ്രീം കോടതിയിലുള്ള അഞ്ച് കേസുകളും അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അപേക്ഷ നല്‍കുകയായിരുന്നു. നാവികരെ വിചാരണ ചെയ്യാന്‍ ഇറ്റലിക്കാണ് അധികാരമെന്നും ഇറ്റലിയില്‍ വിചാരണ തുടരുമെന്നുമാണ് അറിയിച്ചിരുന്നത്. റോമിലെ കോടതി കൂടി കേസ് തള്ളിയതോടെ കടല്‍ക്കൊലക്കേസ് എന്നേന്നേക്കുമായി അവസാനിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....