കൊവിഡ് മഹാമാരി രാജ്യത്തെ ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വളരെയധികം വര്‍ധിപ്പിച്ച പശ്ചാത്തലത്തിലാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം നടത്തിയത്. സാമ്പത്തിക വളര്‍ച്ചയ്ക്കായി ഭാവിയെ മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടുള്ള ബജറ്റാണ് പുറത്തിറക്കിയത്. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, മുതലായ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സമ്പദ് ഘടനയേയും നൂതന സാങ്കേതിക വിദ്യകളേയും പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ മധ്യവര്‍ഗത്തേയും അതി ദരിദ്ര വിഭാഗങ്ങളേയും ബജറ്റ് കാര്യമായി പരിഗണിച്ചില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ബജറ്റില്‍ നേട്ടമുണ്ടാക്കിയ മേഖലകളും നിരാശരായ വിഭാഗങ്ങളും ഏതെല്ലാമെന്ന് പരിശോധിക്കാം. നേട്ടമുണ്ടാക്കിയത് ഇവര്‍ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മാതാക്കള്‍ ബാറ്ററി സ്വാപ്പിംഗ് നയം പ്രഖ്യാപിച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ ബജറ്റ് അവതരണം ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളേയും സാങ്കേതിക വിദ്യയേയും സര്‍ക്കാര്‍ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രഖ്യാപനം. എക്സൈഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, അമര രാജ ബാറ്ററീസ് മുതലായ കമ്പനികള്‍ക്ക് ഇത് സുവര്‍ണാവസരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗതാഗതരംഗം രാജ്യത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. 400 വന്ദേ ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാതാക്കള്‍ക്കും അത് നേട്ടമാകും. ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ ലിമിറ്റഡ്, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, കണ്ടയ്നര്‍ കോര്‍പറേഷന്‍ മുതലായവ നേട്ടമുണ്ടാക്കും. കൂടാതെ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പുത്തന്‍ ഉണര്‍വ് നല്‍കും. ലോഹങ്ങള്‍ 38 മില്യണ്‍ കുടുംബങ്ങളിലേക്ക് ശുദ്ധജലമനെത്തിക്കാനുള്ള ജനപ്രിയ തീരുമാനം ആത്യന്തികമായി സ്റ്റീല്‍, ഉരുക്ക് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വേദാന്ത ലിമിറ്റഡ്, ടാറ്റ സ്റ്റീല്‍സ്, ജെ എസ് ഡബ്ല്യു സ്റ്റീല്‍സ് എന്നിവ വലിയ നേട്ടമുണ്ടാക്കും. ഇവ കൂടാതെ പെപ്പ് നിര്‍മാതാക്കളായ ജെയിന്‍ ഇറിഗേഷന്‍ സിസ്റ്റം ലിമിറ്റഡ്, കെ എസ് ബി ലിമിറ്റഡ്, കിര്‍ലോസ്‌കര്‍ ബ്രദേഴ്സ് ലിമിറ്റഡ് എന്നിവയും നേട്ടമുണ്ടാക്കും. സോളാര്‍ പുനരുപയോഗിക്കാനാകുന്ന ഊര്‍ജസ്ത്രോസുകള്‍ക്ക് സര്‍ക്കാര്‍ വലിയ രീതിയിലുള്ള പ്രോത്സാഹനമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. വിപണിയിലെ വലിയ കളിക്കാരായ ടാറ്റ പവര്‍ അദാനി എന്റര്‍പ്രൈസസ്, സ്വസ്ലോണ്‍ എനര്‍ജി മുതലായവ നേട്ടമുണ്ടാക്കും. കെട്ടിട നിര്‍മാണം സാമ്പത്തികമായി വെല്ലുവിളികള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കെട്ടിട നിര്‍മാണ മേഖലയ്ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. അള്‍ട്രാ ടെക് സിമന്റ്സ്, അംബുജ സിമന്റ്സ്, ബിര്‍ല കോര്‍പറേഷന്‍ മുതലായവയ്ക്ക് അനുകൂല കാലവസ്ഥയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ടെലികോം മേഖല രാജ്യത്ത് 5ജി സ്പെക്ട്രത്തിന്റെ ലേലമാണ് ബജറ്റിലെ മറ്റൊരു സുപ്രധാന തീരുമാനം. ഇത് ടെലികോം രംഗത്തിന് ആകെ പുത്തന്‍ ഉണര്‍വ് നല്‍കും. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വോഡഫോണ്‍ ഐഡിയ, തകേജസ് നെറ്റ്വര്‍ക്സ് എന്നിവ ഈ പശ്ചാത്തലത്തില്‍ വിപണിയില്‍ കുതിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഡിജിറ്റല്‍ ഫിനാന്‍സ് രംഗം ഡിജിറ്റല്‍ സാങ്കേതിക വിദ്യയ്ക്ക് പരമാവധി പ്രോത്സാഹനം ഉറപ്പുവരുത്തിക്കൊണ്ടാണ് ഇത്തവണത്തെ ബജറ്റ്. പി ബി ഫിന്‍ടെക്, പേടിഎം മുതലായ കമ്പനികള്‍ നേട്ടമുണ്ടാക്കും. ഡിജിറ്റല്‍ ആസ്തികളെ നികുതിയുടെ പരിധിക്കുള്ളില്‍ കൊണ്ടുവന്നത് ആ രംഗത്തെ സര്‍ക്കാര്‍ അംഗീകരിച്ചതിനുള്ള തെളിവാണ്. ഈ രംഗത്തുള്ള നിക്ഷേപകര്‍ക്കും ബജറ്റ് പ്രയോജനം ചെയ്തിട്ടുണ്ട്. നിരാശ ഈ വിഭാഗങ്ങള്‍ക്ക് ബാങ്കിംഗ് രംഗം ഡിജിറ്റല്‍ സാങ്കേതിക രംഗം വിപുലമാകുന്നതോടെ പരമ്പരാഗത ബാങ്കിംഗ് രംഗം കിതയ്ക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ടെക്നോളജി രംഗത്തും ഡിജിറ്റല്‍ രംഗത്തും സംഭവിക്കുന്ന മാറ്റത്തിന്റെ വേഗത ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നഷ്ടമുണ്ടാകും. ക്രിപ്റ്റോ എക്സേഞ്ചുകള്‍ ക്രിപ്റ്റോ കറന്‍സിയെ തത്വത്തില്‍ അംഗീകരിക്കുന്ന പ്രഖ്യാപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെങ്കിലും ഡിജിറ്റല്‍ ആസ്തികള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന 30 ശതമാനം പലിശ നിരക്ക് ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോയിന്‍ ഡിസിഎക്സ്, വാസിര്‍എക്സ്, സെബ്പേ മുതലായവയുടെ ലാഭത്തില്‍ കുറവുണ്ടായേക്കും. താപവൈദ്യുതി പുനരുപയോഗിക്കാനാകുന്ന ഊര്‍ജസ്ത്രോതസുകളിലേക്ക് മാറുന്നതോടെ താപവൈദ്യുത മേഖല ഉള്‍പ്പെടെ രാജ്യത്ത് കനത്ത തിരിച്ചടി നേരിട്ടേക്കും. കോള്‍ ഇന്ത്യ ലിമിറ്റഡ്, അദാനി എന്റര്‍പ്രൈസസ് മുതലായവ സമ്മര്‍ദ്ദം നേരിടും. ഓട്ടോമൊബൈല്‍ ബജറ്റ് അവതരത്തില്‍ ഓട്ടോ മൊബൈല്‍ രംഗം വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നെങ്കിലും ധനമന്ത്രി ഈ രംഗത്തെ നിരാശരാക്കുകയായിരുന്നു. ആഗോളതലത്തില്‍ തന്നെ അര്‍ധ ചാലകങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ടാറ്റ മോട്ടേഴ്സ്, മഹീന്ദ്ര ലിമിറ്റഡ്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മുതലായവ കൂടുതല്‍ സമ്മര്‍ദ്ദം നേരിടും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....