പാര്‍ലമെന്റ് അംഗങ്ങള്‍ (എംപിമാര്‍), നിയമസഭാ സാമാജികര്‍ (എംഎല്‍എമാര്‍) എന്നിവര്‍ക്കെതിരായ കേസുകള്‍ കെട്ടിക്കിടക്കുന്നതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. ആകെ 4,984 ക്രിമിനല്‍ കേസുകലാണ് രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 862 കേസുകളുടെ വര്‍ധനയും ഉണ്ടായതായി അമിക്കസ് ക്യൂറി കോടതിയില്‍ വ്യക്തമാക്കി. ''സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളും നിരന്തര നിരീക്ഷണവും ഉണ്ടായിരുന്നിട്ടും, 4,984 കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നുണ്ട്. 1,899 കേസുകള്‍ അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. 2018 ഡിസംബര്‍ വരെ തീര്‍പ്പുകല്‍പ്പിക്കാത്ത ആകെ കേസുകളുടെ എണ്ണം 4,110 ഉം 2020 ഒക്ടോബര്‍ വരെ 4,859 ഉം ആയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2018 ഡിസംബര്‍ 4 ന് ശേഷം 2,775 കേസുകള്‍ തീര്‍പ്പാക്കിയതിന് ശേഷവും, എംപിമാര്‍ / എംഎല്‍എമാര്‍ക്കെതിരായ കേസുകള്‍ 4,122 ല്‍ നിന്ന് 4,984 ആയി ഉയര്‍ന്നു.'' അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യുന്നതിനും ശിക്ഷിക്കപ്പെട്ടവരെ നിയമസഭയില്‍ നിന്നും പുറത്താക്കുന്നതിനും പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2016-ല്‍ അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 4,984 കേസുകളില്‍ 3,322 എണ്ണം മജിസ്റ്റീരിയല്‍ കേസുകളും 1,651 സെഷന്‍ കേസുകളുമാണ്. തീര്‍പ്പാക്കാതെ കിടക്കുന്ന ഇത്തരം കേസുകളില്‍ 1,899 എണ്ണം അഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ളവയാണെന്നും 1,475 കേസുകള്‍ രണ്ടിനും അഞ്ച് വര്‍ഷത്തിനും ഇടയില്‍ തീര്‍പ്പുകല്‍പ്പിക്കാത്തവയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ പേര്‍ പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടെന്നും തീര്‍പ്പാക്കാത്ത ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് അടിയന്തരവും കര്‍ശനവുമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....