മംഗളൂരു: മംഗളൂരുവിനടുത്ത അത്താവര്‍ നന്തിഗുഡ്ഡയ്ക്ക് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും ബ്ലാക്ക് മെയിലിംഗിലൂടെ പെണ്‍വാണിഭത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ച യുവതികള്‍ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരിയുടെ പരാതിയില്‍ പാണ്ഡേശ്വര്‍ വനിതാ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷമീന, ഭര്‍ത്താവ് സിദ്ദിഖ്, ഐഷാമ്മ എന്നിവരെയും മറ്റുരണ്ടുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്ത്. കുറ്റകൃത്യം നടത്താന്‍ ഇരുവരെയും സഹായിച്ച മൂന്ന് പേര്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഷമീന ഭര്‍ത്താവ് സിദ്ദിഖിന്റെ സഹായത്തോടെയാണ് പെണ്‍വാണിഭം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഐഷാമ്മ എന്ന സ്ത്രീയും മറ്റു ചിലരും ഈ ബിസിനസില്‍ സിദ്ദിഖിനോടും ഷമീനയോടും സഹകരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പഠനത്തിനായി കോളേജില്‍ പോകുന്ന പെണ്‍കുട്ടികളെ പ്രതികള്‍ വശീകരിക്കുകയും പ്രായപൂര്‍ത്തിയാകാത്തവരെ ബ്ലാക്ക്മെയില്‍ തന്ത്രങ്ങള്‍ ഉപയോഗിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പെണ്‍വാണിഭസംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്തുന്നതിനായി പ്രതികളുടെ മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ പൊലീസ് പിടിച്ചെടുത്ത് സാങ്കേതിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....