News Beyond Headlines

14 Thursday
May

തെരുവുനായയെ വണ്ടികയറ്റിക്കൊന്നു; മുന്‍ എംപിയുടെ ചെറുമകനില്‍ നിന്ന് പത്ത് ലക്ഷം ബോണ്ട് ഈടാക്കി

ബെംഗളൂരു: തെരുവുനായയെ കാര്‍ കയറ്റികൊന്നതിന് മുന്‍ എംപി ഡികെ ആദികേശവുലു നായിഡുവിന്റെ ചെറുമകന്‍ ആദി നാരായണ നായിഡുവില്‍ നിന്ന് ഭീമമായ തുക ബോണ്ട് ഈടാക്കി പോലീസ്. കര്‍ണാടകയിലാണ് സംഭവം. ഇയാളില്‍ നിന്ന് പോലീസ് 10 ലക്ഷം രൂപയുടെ ബോണ്ട് ആണ് ഈടാക്കിയത്. ഭാവിയില്‍ ഏതെങ്കിലും തരത്തില്‍ മൃഗങ്ങള്‍ക്കെതിരേ അതിക്രമം നടത്തിയാല്‍ ജയിലില്‍ അടയ്ക്കുമെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയതായും പോലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് ബെംഗളൂരുവിലെ സിദ്ധപുര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് 23 കാരനായ ആദി നാരായണ നായിഡു തന്റെ ഔഡി കാര്‍ തെരുവ് നായയായ ലാറയുടെ മേല്‍ ബോധപൂര്‍വം ഓടിച്ചൂകയറ്റി കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, ഇത് വന്‍ ജനരോഷത്തിന് കാരണമായി. സംഭവവുമായി ബന്ധപ്പെട്ട് ആദിക്കെതിരെ പരാതി നല്‍കിയ മൃഗസംരക്ഷണ പ്രവര്‍ത്തകരെ തെരുവ് നായയുടെ ഗതി തങ്ങള്‍ക്കും നേരിടേണ്ടിവരുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയത് പൊതുജനങ്ങളില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിച്ചു. ഒടുവില്‍ പോലീസ് പ്രതിയെ പിടികൂടി ജാമ്യത്തില്‍ വിടുകയായിരുന്നു. മൃഗങ്ങളെ ദ്രോഹിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിയില്‍ നിന്ന് 10 ലക്ഷം രൂപയുടെ ബോണ്ട് പോലീസ് വാങ്ങിയതായി ഡിസിപി (സൗത്ത്) ഹരീഷ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. ഭാവിയില്‍ ഏതെങ്കിലും മൃഗങ്ങളെ ഉപദ്രവിച്ചാല്‍ ബോണ്ട് തുക കണ്ടുകെട്ടുമെന്നും ബോണ്ട് കാലയളവായ ഒരു വര്‍ഷത്തേക്ക് ജയിലില്‍ അയക്കുമെന്നും പ്രതിക്ക് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന കേസില്‍ ഇത്രയും ഭീമമായ തുക പോലീസ് കൈപ്പറ്റുന്നത് എന്ന് പ്രതികള്‍ക്കെതിരെ പരാതി നല്‍കിയ മുന്‍ കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റും മൃഗസംരക്ഷണ പ്രവര്‍ത്തകനുമായ ബദരി പ്രസാദ് മാര്‍ഗസഹായം പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....