ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ആദ്യ വനിതാ വൈസ് ചാന്‍സിലറായി ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്. നിലവില്‍ പൂനെ സാവിത്രിഭായി ഭൂലെ സര്‍വകലാശാലയിലെ പ്രൊഫസറായ ശാന്തിശ്രീയെ വിദ്യഭ്യാസ മന്ത്രാലയം ഇന്ന് ജെ എന്‍ യു വൈസ് ചാന്‍സിലറായി പ്രഖ്യാപിക്കുകയായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സാണ് ശാന്തിശ്രീയുടെ വിഷയം. മലയാളം അടക്കം 9 ഭാഷകളില്‍ ഇവര്‍ക്ക് പ്രാവീണ്യമുണ്ട്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ആക്ടിങ് വി സി എം ജഗദേഷ് കുമാര്‍ കഴിഞ്ഞ ആഴ്ച യൂണിവേഴ്സിറ്റ് ഗ്രാന്റ്സ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആയി സ്ഥാനമേറ്റതിനെത്തുടര്‍ന്നാണ് വി സി പദവി ശാന്തിശ്രീ പണ്ഡിറ്റിനെ തേടിയെത്തുന്നത്. ജെ എന്‍ യുവിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് ശാന്തിശ്രീ. മുന്‍ വി സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിത്തീര്‍ന്നിട്ടില്ലാത്ത പശ്ചാത്തലത്തില്‍ ഉയര്‍ന്ന അക്കാദമിക നിലവാരവും വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറാനുള്ള കഴിവുമുള്ള ശാന്തിശ്രീയെ പോലെ ഒരു വി സിയെയാണ് സര്‍വകലാശാലയ്ക്ക് ആവശ്യമെന്ന് ശാന്തിശ്രീയുടെ സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. വാഗ്മിയും എഴുത്തുകാരിയുമായ ശാന്തിശ്രീ അറിയപ്പെടുന്ന സാമൂഹ്യ ശാസ്ത്രജ്ഞയുമാണ്. നെഹ്രു കാലത്തെ പാര്‍ലമെന്റും വിദേശ നയങ്ങളും എന്ന വിഷയത്തിലാണ് ശാന്തിശ്രീ ഗവേഷണം നടത്തിയിട്ടുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....