ന്യൂഡല്‍ഹി: വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെ കോളടിച്ചത് മദ്യപര്‍ക്ക്. ലാഭം കൊയ്യുന്നതിനായി സ്വകാര്യ ഔട്ലെറ്റുകള്‍ മത്സരിച്ച് വില കുറച്ച് വില്‍പന നടത്തുമ്പോള്‍ പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് ഉള്‍പ്പെടെ 30 മുതല്‍ 40 ശതമാനം വരെയാണ് വിലക്കുറവ്. പുതിയ നയം പ്രാബല്യത്തില്‍ വന്നതോടെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മഹാനഗരങ്ങളില്‍ മദ്യം വളരെ വിലകുറഞ്ഞ് ലഭിക്കുന്ന സ്ഥിതിയാണ്. മദ്യവില്‍പന സ്വകാര്യവത്കരിക്കുകയാണ് ഡല്‍ഹിയില്‍ ആദ്യം ചെയ്തത്. ഒരു വര്‍ഷത്തെ ഡ്രൈ ഡേകളുടെ എണ്ണം 21ല്‍ നിന്നും വെറും മൂന്നായി കുറച്ചു. മുന്‍പ് ഇഷ്ടാനുസരണം വില കുറയ്ക്കാനുള്ള അനുമതി ഇല്ലാതിരുന്നത് എടുത്ത് കളഞ്ഞതോടെ പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് അടക്കം കമ്പനികള്‍ വില കുത്തനേ കുറച്ചു. 1890 രൂപയാണ് ഷിവാസ് റീഗലിന്റെ വില. 2730 രൂപ വിലയുണ്ടായിരുന്ന ജാക് ഡാനിയല്‍സിന് 1885 രൂപയായി.. മഹാരാഷ്ട്രയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഒപ്പം തന്നെ വാക് ഇന്‍ സ്റ്റോറുകളിലും വൈന്‍ വില്‍പ്പന അനുവദിച്ചതോടെ ഉപഭോക്താക്കളുടെ നീണ്ട ക്യൂവും ഒഴിവായി. പശ്ചിമ ബംഗാളില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 20 ശതമാനം വരെയാണ് വില കുറച്ചത്. വില കുറഞ്ഞതോടെ ഉപയോഗം കൂടി. ഡിസംബറില്‍ മാത്രം 2000 കോടിയുടെ റവന്യൂ വരുമാനമാണ് സംസ്ഥാനത്തിന് ലഭിച്ചത്. മധ്യപ്രദേശില്‍ വിമാനത്താവളങ്ങളിലും തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലും മദ്യ വില്‍പന അനുവദിച്ചതും ലാഭം ഉയരുന്നതിന് കാരണമായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....