വായ്പാ തട്ടിപ്പ് കേസില്‍ ഘനശയംദാസ് ജെംസ് ആന്‍ഡ് ജുവല്‍സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ സഞ്ജയ് അഗര്‍വാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) 67 കോടി രൂപ നഷ്ടം വരുത്തിയ കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണ് അഗര്‍വാളിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ''ഹൈദരാബാദിലെ എസ്ബിഐക്ക് 67 കോടി രൂപയുടെ നഷ്ടം വരുത്തിയ വായ്പാ തട്ടിപ്പ് കേസില്‍ പിഎംഎല്‍എ പ്രകാരം ഘനശയംദാസ് ജെംസ് ആന്‍ഡ് ജുവല്‍സിന്റെ മാനേജിംഗ് പാര്‍ട്ണറായ സഞ്ജയ് അഗര്‍വാളിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.'' ഇഡി ട്വീറ്റ് ചെയ്തു. പ്രതികളെ കോടതി 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു എന്നും ഇഡി അറിയിച്ചു.2010 ലും 2011 ലും ആണ് കുറ്റകൃത്യം നടക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പേരില്‍ വ്യാജ ബാങ്ക് ഗ്യാരന്റികളും കവര്‍ ലെറ്ററുകളും സമര്‍പ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് അഗര്‍വാള്‍ സ്വര്‍ണക്കട്ടി വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് വിപണിയിലെ വിവിധ ചെറുകിട വ്യാപാരികള്‍ക്ക് സ്വര്‍ണം വിറ്റു. സഞ്ജയ് അഗര്‍വാള്‍ എസ്ബിഐ, പിഎന്‍ബി എന്നീ രണ്ട് ബാങ്കുകളെ കബളിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....