News Beyond Headlines

28 Friday
August

റെയില്‍വേ പൊലീസ് ജനുവരിയില്‍ പിടികൂടിയത് 4.57 കോടി രൂപയുടെ മയക്കുമരുന്ന്; മനുഷ്യക്കടത്തില്‍ നിന്ന് രക്ഷപെടുത്തിയത് 1045 കുട്ടികളെ

2022 ജനുവരി മാസം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ആയിരത്തിലേറെ കുട്ടികളെ. 344 പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 1045 കുട്ടികളെയാണ് ആര്‍പിഎഫ് രക്ഷിച്ചത്. ചൂഷണത്തിനും മനുഷ്യക്കടത്തിനും ഇരയായിരുന്ന കുട്ടികളെയാണ് ആര്‍പിഎഫ് രക്ഷപ്പെടുത്തിയത്. ഓപ്പറേഷന്‍ നാന്‍ഹെ ഫാരിസ്റ്റേയുടെ ഭാഗമായാണ് റയില്‍വേ ഇത്രയധികം കുട്ടികള്‍ക്ക് പുതുജീവന്‍ നല്‍കിയത്. ഇന്ത്യയില്‍ നിലവില്‍ 132 ഓളം റെയില്‍വേസ്റ്റേഷനുകളില്‍ ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നതായി ആര്‍പിഎഫ് ചൂണ്ടിക്കാട്ടി. ട്രെയിന്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനായുള്ള ഓപ്പറേഷന്‍ നാര്‍ക്കോസും വന്‍ വിജയകരമായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മാസത്തില്‍ മാത്രം 4.57 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 87 പേരും പിടിയിലായി. ലക്ഷക്കണക്കിന് രൂപ മൂല്യം വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളും മദ്യവും ഓപ്പറേഷനിലൂടെ പിടിച്ചെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മാസത്തില്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ മേരി സഹേലി ടീമുകളെ വ്യന്യസിച്ചിരുന്നു. പ്രധാനമായും ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേരി സഹേലി ടീമുകള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ക്യാമ്പ് ചെയ്തിരുന്നത്. സ്ത്രീ യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 13,000 ട്രയിനുകളാണ് പരിശോധിച്ചത്. ലേഡീസ് കോച്ചുകളില്‍ യാത്ര ചെയ്ത 2185 പേരെ അറസ്റ്റ് ചെയ്യുകയും പീഡനപരാതിയില്‍മേല്‍ അഞ്ച് പേരെ പിടികൂടുകയും ചെയ്തതായി റെയില്‍വേ വ്യക്തമാക്കി.റെയില്‍വേയുടെ മിഷന്‍ ജീവന്‍ രക്ഷ പ്രകാരം 22 സ്ത്രീകളെയും 20 പുരുഷന്‍മാരെയുമാണ് രക്ഷിച്ചത്. വനിതകളുടെ സുരക്ഷയ്ക്കായി മഹിളാ സുരക്ഷാ എന്ന പേരില്‍ പദ്ധതി ആരംഭിച്ചതായും റെയില്‍വേ വ്യക്തമാക്കി. ഓപ്പറേഷന്‍ മാതൃശക്തിയുടെ കീഴില്‍ ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവ വേദന അനുഭവിക്കുന്ന ഗര്‍ഭിണികളെ സഹായിക്കാനും പ്രത്യേക ടീം രൂപീകരിച്ചിരുന്നതായി റെയില്‍വേ പറഞ്ഞു. രാത്രി സുരക്ഷാ എന്ന ഓപ്പറേഷനിലൂടെ 300 ലധികം ക്രിമിനലുകളെയാണ് പിടികൂടിയത്.ട്രെയിന്‍ വഴിയുള്ള മനുഷ്യക്കടത്ത് ഭീഷണിയും ഗണ്യമായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 22 പ്രായപൂര്‍ത്തിയാകാത്തവരടക്കം 35 പേരെയാണ് റെയില്‍വേ മനുഷ്യക്കടത്തില്‍ നിന്നും രക്ഷിച്ചത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 8 പേരെ അറസ്റ്റ് ചെയ്തു. ആര്‍പിഎഫിന്റെ നേതൃത്വത്തില്‍ നടന്ന വിവിധ ഓപ്പറേഷനിലൂടെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയും യാത്രക്കാര്‍ക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യുമെന്ന റെയില്‍വേയുടെ ഉറപ്പ് പാലിക്കപ്പെടുകയും ചെയ്തുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....