സജീവവും ചടുലവുമായി ഇടപെട്ടു സ്വന്തമായ നിലപാടുകള്‍ ഉണ്ടായിരുന്ന നേതാവാണ് അന്തരിച്ച എംഎല്‍എ പി.ടി.തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തില്ല. ചില നിലപാടുകള്‍ വ്യക്തിനിഷ്ഠമായിരുന്നു. ഇത് പി.ടിയെ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ പോലും വേറിട്ട വ്യക്തിത്വമാക്കി. ദുഃഖകരമാണ് പി.ടിയെ നഷ്ടപ്പെട്ടത്. പരിസ്ഥിതി എഴുത്ത്, വായന എന്നിവ കൂടെ കൊണ്ടുനടന്നു. മതനിരപേക്ഷത കുടുംബത്തിലും രാഷ്ട്രീയത്തിലും കൂടെക്കൂട്ടി. കേട്ടില്ല എന്നു നടിക്കാന്‍ ആര്‍ക്കും കഴിയാത്ത ശബ്ദമായിരുന്നു പി.ടിയുടേതെന്നും മുഖ്യമന്ത്രി സഭയില്‍ അനുസ്മരിച്ചു. ജാഗ്രതയോടെയും ശക്തമായും ഇടപെട്ട സാമാജികനായിരുന്നു പി.ടി.തോമസെന്ന് സ്പീക്കറും പറഞ്ഞു. പി.ടിയുടെ കടന്നുപോക്ക് ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. നിലപാടുകളില്‍ ഉറച്ചു നിന്നു. വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തിലെ അഗ്‌നി അവസാനം വരെ കെടാതെ സൂക്ഷിച്ചു. ഓരോ നിയോഗവും പൂര്‍ണമായി നടപ്പാക്കി. പരിസ്ഥിതി നിലപാടുകള്‍ പല പ്രയാസങ്ങളും നേരിട്ടെങ്കിലും പിന്നോട്ടു പോയില്ല. പി.ടി. ഒരു പോരാളിയായിരുന്നു. എല്ലാ പോരാട്ടങ്ങളുടെയും കുന്തമുനയായി നിന്നു. ജാതിമത ചിന്തകള്‍ക്ക് അതീതനായി നിന്നു. വരും നാളുകളില്‍ പി.ടിയുടെ ഓര്‍മകള്‍ വഴിയിലെ പ്രകാശമായിരിക്കുമെന്നും സതീശന്‍ അനുസ്മരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....