അഹമ്മദാബാദ്: ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ ജലറ്റിന്‍ സ്റ്റിക്ക് ഉപയോഗിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. ആരവല്ലി സ്വദേശിയായ ലാല പാഗി (45), ഭാര്യ ശ്രദ്ധ എന്നിവരാണ് സ്ഫോടനത്തില്‍ മരിച്ചത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനെന്ന പേരില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിന് ശ്രദ്ധയുടെ വീട്ടിലെത്തിയ ലാല പാഗി, പൊടുന്നനെ ഭാര്യ ശ്രദ്ധയെ കടന്നു പിടിക്കുകയായിരുന്നു. ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് ശക്തമായി ആലിംഗനം ചെയ്തതോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇരുവരും മരിച്ചെന്നു പൊലീസ് പറഞ്ഞു. ഒന്നര മാസമായി ലാല പാഗിയില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു ഭാര്യ. ഒരുമിച്ച് ജീവിക്കാന്‍ തയാറല്ലെന്ന് ശ്രദ്ധ നിലപാട് എടുത്തതോടെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. മീന്‍പിടിക്കാനായി ഉപയോഗിക്കുന്ന ജലറ്റിന്‍ സ്റ്റിക്കാണ് പാഗി ശരീരത്തില്‍ കെട്ടിവച്ചത്. മീന്‍പിടിത്തക്കാരുടെ പക്കല്‍നിന്നും വാങ്ങിയശേഷം ഇതിന്റെ ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കുകയായിരുന്നു. പാഗിയില്‍നിന്നും വീട്ടുകാരില്‍നിന്നുമുള്ള പീഡനങ്ങള്‍ സഹിക്കാതെ വന്നപ്പോഴാണ് ശ്രദ്ധ സ്വന്തം വീട്ടില്‍ അഭയം പ്രാപിച്ചതെന്നു സഹോദരന്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ക്ക് 21 വയസ്സുള്ള മകനുണ്ട്. ആദിവാസി മേഖലകളില്‍ മത്സ്യം പിടിക്കാന്‍ ഇത്തരം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗാന്ധിനഗര്‍ റേഞ്ച് ഐജിപി അഭയ് ചുദാസമ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....