ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ ക്രൂഡോയില്‍ വില കുത്തനെ ഉയരുകയാണ്. ഈ അവസ്ഥയില്‍ രാജ്യത്ത് ഇന്ധന വില വര്‍ധിക്കാതിരിക്കാനുള്ള എല്ലാവിധ നടപടികളും സ്വീകരിച്ചു വരികയാണെന്ന് കേന്ദ്രം അറിയിച്ചു. ആഗോളതലത്തിലുള്ള നിലവിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ധന വിതരണം സുഖമമാകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കി. യുക്രൈയിനെതിരേ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നിരിക്കുകയാണ്. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്. എന്നാല്‍ ഇതിന്റെ പ്രതിഫലനം രാജ്യത്ത് ഉണ്ടാവാതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ക്രൂഡോയില്‍ വില നിയന്ത്രിക്കുന്നതിന് കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ എണ്ണ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. അസംസ്‌കൃത എണ്ണവില ഉയര്‍ന്നെങ്കിലും അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി നവംബര്‍ നാലിനുശേഷം രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. 2021 നവംബര്‍ 4 മുതല്‍ 113 ദിവസത്തേക്ക് മാറ്റമില്ലാതെ തുടരുന്ന പെട്രോള്‍, ഡീസല്‍ വില (ദീപാവലിക്ക് എക്‌സൈസ് തീരുവ കുറച്ചതിനെത്തുടര്‍ന്ന് നേരിയ തോതില്‍ മാറ്റം വന്നിരുന്നു) റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ ഉടലെടുത്ത ആഗോള രാഷ്ട്രീയ പ്രതിസന്ധി കാരണം ഇന്ധനവില വീണ്ടും ഉയര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....