ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മണിപ്പുരില്‍ സ്ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മാംഗ്മില്‍ലാല്‍ (6), ലാങ്ങിന്‍സാങ് (22) എന്നിവരാണ് മരിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റ ഇവരെ പോലീസെത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിനു നേരെ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാല്‍, ബി.എസ്.എഫ് ക്യാമ്പില്‍ നിന്ന് നാട്ടുകാര്‍ ശേഖരിച്ച ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടുകായിയിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനുവരി എട്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഇതാദ്യമായാണ് മണിപ്പുരില്‍ ഇത്തരമൊരു അനിഷ്ട സംഭവം ഉണ്ടാകുന്നത്. ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന് തിയ്യതികളിലാണ് അറുപതംഗ നിയമസഭയിലേയ്ക്കുള്ള രണ്ട് ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....