ഇന്‍ഡോര്‍ : കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി യുവതിയും കാമുകനും പിടിയില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഉമ്രിഖേഡിലാണ് സംഭവം. പ്രതിയുടെ മകന്‍ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതിന് പിന്നാലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പ്രതികളായ സുനിയും റിസ് വാനും പിടിയിലാവുകയായിരുന്നു. നാല്‍പ്പതുകാരിയായ ഭാര്യയാണ് സുഹൃത്തിന്റെ സഹായത്തോടെ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ മാസം അഞ്ചിനാണ് സംഭവം നടന്നത്. ഭക്ഷണത്തില്‍ ലഹരിവസ്തുക്കള്‍ ചേര്‍ത്ത് നല്‍കി ഭര്‍ത്താവിനെ ബോധം കെടുത്തുകയായിരുന്നു. പിന്നാലെ ഇരുവരും ചേര്‍ന്ന് കൈകള്‍, കാലുകള്‍, തല, ശരീരഭാഗങ്ങള്‍ വെട്ടിമാറ്റി. മൃതദേഹം പലകഷണങ്ങളാക്കി ഇരുവരും വിവിധയിടങ്ങളില്‍ കുഴിച്ചിട്ടു. ചാക്കില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തി. എന്നാല്‍ കൈയും കാലും ഉണ്ടായിരുന്നില്ല. ഇതിനായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മദ്യപിച്ചെത്തി ഭര്‍ത്താവ് നിരന്തരം വഴക്കിടാറുണ്ടെന്നും മര്‍ദിക്കാറുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സുഹൃത്തുമായി ആസൂത്രണം ചെയ്തത്. പ്രതികള്‍ മൊഴിമാറ്റി പറയുന്നുണ്ട്. ഇത് അന്വേഷണത്തിന് തടസമാകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....