യുട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ യുവാവ് രക്തം വാര്‍ന്നു മരിച്ചു. ഫാര്‍മസി വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് ലോഡ്ജ് മുറിയില്‍ യുവാവ് ശസ്ത്രക്രിയ നടത്തിയത്. വ്യാഴാഴ്ചയാണ് ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥി(28)നെ നെല്ലൂരിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവാവിന് ശസ്ത്രക്രിയ നടത്തിയ നെല്ലൂര്‍ സ്വകാര്യ കോളജിലെ ബിഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ലോഡ്ജു ജീവനക്കാരനാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടയിലാണ് മരിച്ചതെന്ന് അറിഞ്ഞത്. ദിവസവേതനത്തില്‍ ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന ശ്രീനാഥ്, 2019ലാണ് ബന്ധുവിന്റെ മകളെ വിവാഹം ചെയ്തത്. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ വിവാഹബന്ധം പിരിഞ്ഞു. തുടര്‍ന്ന് ശ്രീനാഥ് സമൂഹമാധ്യമത്തിലൂടെയാണ് വിദ്യാര്‍ഥികളെ പരിചയപ്പെടുന്നത്. മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനിരുന്ന ശ്രീനാഥിനെ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ നടത്തിതരാമെന്നു പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നെന്നാണ് വിവരം. അമിത രക്തസ്രാവവും അമിത മരുന്നുപയോഗവുമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. ശസ്ത്രക്രിയ ചെയ്ത മുറി വൃത്തിഹീനമായിരുന്നെന്നും പൊലീസ് അറിയിച്ചു. ശസ്ത്രക്രിയയെ കുറിച്ച് വിദഗ്ധമായി അറിയാവുന്ന ആരും കൂടെയില്ലായിരുന്നു. യുട്യൂബ് മാത്രം ആശ്രയിച്ചാണ് ഇത് നടത്തിയതെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....