കൊച്ചി: പ്രവര്‍ത്തന റിപ്പോര്‍ട്ടിനൊപ്പം പുതിയ കേരളത്തിന്റെ വികസന കാഴ്ചപ്പാടു കൂടി ചര്‍ച്ച ചെയ്യുന്ന സുപ്രധാന സംസ്ഥാന സമ്മേളനമാണു നാളെ കൊച്ചിയില്‍ ആരംഭിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നാളെ രാവിലെ 9.30നു പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി ആരാണു പതാക ഉയര്‍ത്തേണ്ടതെന്ന കാര്യം ഇന്നു വൈകിട്ടു 4നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. പ്രതിനിധി സമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുക. 12.15നു പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയും 4 മണിക്കു നവകേരളം സംബന്ധിച്ച സിപിഎം നയരേഖ മുഖ്യമന്ത്രി പിണറായി വിജയനും അവതരിപ്പിക്കും. തുടര്‍ന്ന് 5.30നു ചര്‍ച്ചകളാരംഭിക്കും. രണ്ടാം തീയതി പൂര്‍ണമായും പ്രവര്‍ത്തന റിപ്പോര്‍ട്ടിനെക്കുറിച്ചും 3നു പൂര്‍ണമായും വികസന നയരേഖയെക്കുറിച്ചുമാകും ചര്‍ച്ച. 3നു വൈകിട്ട് രണ്ടു ചര്‍ച്ചകള്‍ക്കുമുള്ള മറുപടി. മാര്‍ച്ച് 4നു പുതിയ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളെയും പാര്‍ട്ടി കണ്‍ട്രോള്‍ കമ്മിഷനെയും തിരഞ്ഞെടുക്കും. 400 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും 23 നിരീക്ഷകരുമാണു സമ്മേളനത്തില്‍ പങ്കെടുക്കുക. പുറമേ, ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, ബൃന്ദ കാരാട്ട്, എം.എ.ബേബി, ജി.രാമകൃഷ്ണന്‍ എന്നിവരും പങ്കെടുക്കുമെന്നു കോടിയേരി അറിയിച്ചു. ഇത്തവണത്തേത് ഐക്യത്തോടെയുള്ള സംസ്ഥാന സമ്മേളനം: കോടിയേരി കൊച്ചി: ഒരുവിധ ഗ്രൂപ്പ് പ്രശ്‌നവുമില്ലാതെ ഐക്യത്തോടെ നടക്കുന്ന സമ്മേളനമെന്ന ചരിത്രപരമായ പ്രത്യേകത നാളെ ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയിലെ ഐക്യം വിളംബരം ചെയ്യുന്ന സുപ്രധാന സമ്മേളനമാകുമിത്. എല്‍ഡിഎഫിനു മൊത്തത്തില്‍ തന്നെ സംസ്ഥാനത്തെ 50% ജനത്തിന്റെ പിന്തുണയില്ലെന്ന ബോധ്യം പാര്‍ട്ടിക്കുണ്ട്. അതു നേടിയെടുക്കുന്ന തരത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതും ജനപിന്തുണയുള്ളതുമാക്കുന്നതിനുള്ള നയരേഖകള്‍ ഈ സമ്മേളനം ചര്‍ച്ച ചെയ്യും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ടാകും വികസനരംഗത്തെ മുന്നേറ്റം. 'നവകേരള'ത്തെ സംബന്ധിച്ച സിപിഎം കാഴ്ചപ്പാടു വ്യക്തമാക്കുന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പ്രതിനിധികള്‍ അതു ചര്‍ച്ച ചെയ്യും. കൂടുതല്‍ നിക്ഷേപകര്‍ കേരളത്തില്‍ മുതല്‍മുടക്കാന്‍ സന്നദ്ധരാണിപ്പോള്‍. യുജിസി അംഗീകാരമുള്ള സ്വകാര്യ സര്‍വകലാശാലകള്‍ കേരളത്തിലേക്കു വരുന്നതിനെ സിപിഎം എതിര്‍ക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. 75 വയസ്സു പൂര്‍ത്തിയാക്കിയവരെ കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കുന്നുവെന്നതിനര്‍ഥം അവരെ ഉപേക്ഷിക്കുന്നു എന്നല്ലെന്നു കോടിയേരി ബാലകൃഷ്ണന്‍. അവരെ സംസ്ഥാന കമ്മിറ്റിയുടെ തന്നെ ഭാഗമായ മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....