News Beyond Headlines

21 Sunday
June

താമരശേരി റാഗിങ് കേസില്‍ പരാതി അട്ടിമറിച്ചെന്ന ആരോപണവുമായി വിദ്യാര്‍ഥി

താമരശ്ശേരി: റാഗിങ് കേസില്‍ താന്‍ നല്‍കിയ പരാതി അട്ടിമറിച്ചെന്ന് റാഗിങിന് ഇരയായ വിദ്യാര്‍ഥി. താനടക്കം നാല് വിദ്യാര്‍ഥികളെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ലെന്നും വിദ്യാര്‍ഥി ആരോപിച്ചു. കുറ്റവാളികളെ സസ്പെന്‍ഡ് ചെയ്യാന്‍ പോലും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായില്ലെന്ന് വിദ്യാര്‍ഥി ആരോപിച്ചു. ഇന്റര്‍വെല്‍ സമയത്ത് ക്ലാസുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചിരുന്നില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞു. പുറത്തിറങ്ങാനോ കളിസ്ഥലത്തേക്ക് പോകാനോ മറ്റ് ക്ലാസുകളിലെ സൃഹൃത്തുക്കളെ കാണാന്‍ പോലും സമ്മതിച്ചിരുന്നില്ല. സഹപാഠിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്നത് ചോദ്യം ചെയ്ത തന്നെ എല്ലാവരും വളഞ്ഞിട്ട് ആക്രമിച്ചെന്നും വിദ്യാര്‍ഥി പറഞ്ഞു. തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തെന്നും വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു. തന്നെ ആക്രമിക്കാന്‍ 20ഓളം സീനിയേഴ്സുണ്ടായിരുന്നെന്നാണ് വിദ്യാര്‍ഥി പറഞ്ഞത്. ഇതില്‍ ചിലരെ തിരിച്ചറിഞ്ഞ് പൊലീസിന് കൃത്യമായ വിവരം നല്‍കിയിട്ടും നടപടിയുണ്ടായില്ല. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തെന്ന് പൊലീസ് അറിയിച്ചെന്നും കുറ്റക്കാരെ ശിക്ഷിക്കുന്നതുവരെ പിന്നോട്ടില്ലെന്നും വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....