അഹമ്മദാബാദ്: ആവശ്യപ്പെട്ട പണം ലഭിക്കാതെ വന്നപ്പോള്‍ കാമുകി പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ നരോദ സ്വദേശിയായ ലഖന്‍ മഖിജയാണ് ആത്മഹത്യ ചെയ്തത്. കാനഡയിലേക്ക് കുടിയേറാനായി കാമുകി ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടത്. യുവാവിന്റെ അമ്മ പെണ്‍കുട്ടിക്കെതിരെ പൊലീസില്‍ പരാതി നല്കി. എന്നാല്‍ പൊലീസ് ഇതുവരെ കേസെടുക്കാന്‍ തയാറായിട്ടില്ലെന്നും നീതി ലഭ്യമാകുന്നില്ലെന്നും ലഖന്റെ ഇളയ സഹോദരന് സന്ദീപ് മഖിജ പറയുന്നു. പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവതി പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയെന്നും അതില്‍ മനംനൊന്താണ് ലഖന്‍ ആത്മഹത്യ ചെയ്തതെന്നും ഇവര്‍ പറയുന്നു. യുവാവ് വീട്ടിലെ സ്വീകരണമുറിയിലുള്ള ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. നരോദയിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബമാണെങ്കിലും യുവതി ആവശ്യപ്പെട്ട വലിയ തുക നല്കാന് ലഖന്റെ കുടുംബത്തിന് കഴിഞ്ഞില്ല. മകനും കാമുകിയും തമ്മിലുള്ള വാട്ട്സാപ്പ് സംഭാഷണങ്ങള്‍ അമ്മ മഖിജ തെളിവായി നല്കി. ഫോണ്‍ തങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ വാട്സാപ്പ് സംഭാഷണങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നുവെന്നും മെസേജുകള്‍ വീണ്ടെടുക്കാന്‍ സാങ്കേതിക സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....