അമേരിക്കന്‍ ജനത യുക്രെയ്‌ന്റെ ഒപ്പമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ റഷ്യന്‍ ആക്രമണത്തെ ബൈഡന്‍ ശക്തമായി അപലപിച്ചു. പാര്‍ലമെന്റ് ഒന്നടങ്കം എഴുന്നേറ്റുനിന്നാണു യുക്രെയ്‌നു പിന്തുണ അറിയിച്ചത്. ചില അംഗങ്ങള്‍ യുക്രെയ്ന്‍ പതാക വീശിയാണു ബൈഡന്റെ പ്രസംഗം ശ്രവിച്ചത്. പ്രകോപനമില്ലാതെയാണു യുക്രെയ്ന്‍ ആക്രമിക്കപ്പെട്ടതെന്നു ബൈഡന്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ ആക്രമണത്തെ നേരിടാന്‍ പാശ്ചാത്യ ലോകം ഒറ്റക്കെട്ടാണ്, പുട്ടിന്‍ ഒറ്റപ്പെട്ടു. എന്താണു സംഭവിക്കുന്നതെന്ന് അദ്ദേഹത്തിനു യാതൊരു അറിവുമില്ല. യുക്രെയ്‌നെയും ലോകത്തെതന്നെയും ഭരിക്കാമെന്നാണു പുട്ടിന്‍ കരുതിയത്. കരുത്തരായ യുക്രെയ്ന്‍ ജനതയുടെ പ്രതിരോധമതില്‍ പുട്ടിന്റെ ചിന്തയിലുണ്ടായിരുന്നില്ല. യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി മുതല്‍ സാധാരണക്കാര്‍ വരെ റഷ്യന്‍ പട്ടാളത്തിനു മുന്നില്‍ ഭയരഹിതരായി നിലകൊണ്ടു. ഇതു ലോകത്തിനു പ്രചോദനമാണ്. യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ റഷ്യ കണക്കിലെടുത്തില്ല. പാശ്ചാത്യ ലോകവും നാറ്റോയും പ്രതികരിക്കില്ലെന്നാണ് അദ്ദേഹം കരുതിയത്. പുട്ടിനു തെറ്റി, ഞങ്ങള്‍ എന്തും നേരിടാന്‍ തയാറാണ്. എന്നാല്‍ യുഎസ് നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കില്ല. റഷ്യയ്‌ക്കെതിരായ ഉപരോധം കടുപ്പിക്കും. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയെന്നും ബൈഡന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....