ജനകീയാസൂത്രണത്തിന്റെ ദൗര്‍ബല്യങ്ങളെ പരിഹരിച്ച് നേട്ടങ്ങളെ മുന്നോട്ട്കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം സി പി എം ഏറ്റെടുക്കുന്നു. പാര്‍ട്ടി സമ്മേളനത്തിലാണ് ഈ രീതിയിലുള്ള വിലയിരുത്തല്‍ ഉണ്ടായിരിക്കുന്നത്. സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ഭൂപരിഷ്‌കരണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരമായിട്ടാണ് ഇതിനെ സി പി എം കാണുന്നത്. ജനകീയാസൂത്രണത്തിന്റെ 25ാം വാര്‍ഷികം കേരളം ആചരിച്ചുകൊണ്ടിരിക്കുകയാണ്. 1938 മുതല്‍ അധികാരവികേന്ദ്രീകരണത്തിനായുള്ള വിഫലശ്രമങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് ഇ.എം.എസ് എത്തിച്ചേര്‍ന്ന നിഗമനം അധികാരവികേന്ദ്രീകരണത്തെ മുകളില്‍ നിന്നും നടപ്പാക്കുന്ന ഒരു പരിഷ്‌കാരമായി കണ്ടാല്‍ പോരാ എന്നതായിരുന്നു. താഴേത്തട്ടില്‍ നിന്ന് എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിക്കൊണ്ട് അധികാരവികേന്ദ്രീകരണത്തിനുള്ള പ്രാപ്തിയും ഇച്ഛയും സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ഇതായിരുന്നു ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലം. ഒമ്പതാം പദ്ധതിയുടെ 35 40 ശതമാനം തുക തദ്ദേക സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറുക മാത്രമല്ല, അവ ചെലവഴിക്കാനുള്ള പുതിയ അധികാരങ്ങളും അധികം ഉദ്യോഗസ്ഥരെയും താഴേയ്ക്കു വിന്യസിപ്പിച്ചു. ഇന്നിപ്പോള്‍ ഏകീകൃത തദ്ദേശഭരണ വകുപ്പും രൂപീകരിച്ചു. ഇതിന്റെ ഫലമായി അധികാരവികേന്ദ്രീകരണ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നോക്കം നിന്നിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കേരളം ഇന്ത്യയില്‍ ഏറ്റവും മികച്ചതായി. അധികാരവികേന്ദ്രീകരണത്തെ അളക്കുന്നതിനു രൂപം നല്‍കിയിട്ടുള്ള സമഗ്രമായ സൂചികയില്‍ അന്നു മുതല്‍ ഇന്നുവരെ കേരളമാണ് ഒന്നാംസ്ഥാനത്ത്. അഞ്ചു സര്‍ക്കാരുകളുടെ മാറ്റങ്ങള്‍ കേരളത്തില്‍ അധികാരവികേന്ദ്രീകരണം അതിജീവിച്ചുവെന്നതു ലോകത്തുതന്നെ അപൂര്‍വ്വമാണ്. ജനകീയാസൂത്രണം കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു പൊതു അവബോധം അധികാരവികേന്ദ്രീകരണത്തെ സംബന്ധിച്ചു സൃഷ്ടിച്ചതാണ് ഈ സുസ്ഥിരതയുടെ കാരണം. ലോകബാങ്കും മറ്റും പ്രോത്സാഹിപ്പിക്കുന്ന അധികാരവികേന്ദ്രീകരണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരുസമീപനമാണ് ജനകീയാസൂത്രണത്തിന്റേത്. നിയോലിബറല്‍ നയങ്ങളുടെ ഭാഗമായി അവര്‍ കൊണ്ടുവന്ന വികേന്ദ്രീകരണം ലോകത്തെമ്പാടും പാളി. ഇതിനു കടകവിരുദ്ധമാണു കേരളത്തിലെ അനുഭവം. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തില്‍ നിന്നാണു നമ്മള്‍പ്രചോദനം ഉള്‍ക്കൊണ്ടത്. കമ്പോളത്തേക്കാള്‍ ആസൂത്രണത്തിനാണ് ഊന്നല്‍. ചുമതലയ്ക്ക് ആനുപാതികമായിമുകളില്‍ നിന്നും വിഭവങ്ങള്‍ താഴേയ്ക്കു നല്‍കി. അതിന്റെ അഭിമാനകരമായ നേട്ടങ്ങള്‍ 25 വര്‍ഷം പിന്നിടുമ്പോള്‍ നമുക്കുകാണാനാകും. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടങ്ങളില്‍ നേട്ടപ്പട്ടികയില്‍ കൂടുതല്‍ സ്ഥാനം പിടിച്ചത്റോഡ്, പാര്‍പ്പിടം, വൈദ്യുതീകരണം, കുടിവെള്ളം തുടങ്ങിയ ആസ്തികള്‍ നിര്‍മ്മിക്കുന്നതിലുണ്ടായ നേട്ടങ്ങളാണ്. റോഡുകളുടെ ദൈര്‍ഘ്യം ഇരട്ടിയിലേറെയായി. 20 ലക്ഷംവീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 2011ല്‍ കേരളത്തില്‍ 77 ശതമാനം വീടുകളിലും കുടിവെള്ളവും 95 ശതമാനം വീടുകളില്‍ വൈദ്യുതിയും 96 ശതമാനം വീടുകളില്‍ കക്കൂസും ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഈ തോത് യഥാക്രമം 51 ശതമാനവും 67 ശതമാനമവും 47 ശതമാനവും മാത്രമായിരുന്നു. ജനകീയാസൂത്രണത്തിനു മുമ്പ് പൊതു ആരോഗ്യസംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ 28 ശതമാനമായിരുന്നത് 2018ല്‍ 48 ശതമാനമായി ഉയര്‍ന്നു. കോവിഡുകാലത്ത് നമ്മുടെ കീഴ്ത്തട്ട് ആരോഗ്യ മേഖലയുടെ കരുത്ത് നമ്മള്‍ അനുഭവിച്ചറിഞ്ഞു. പൊതുവിദ്യാഭ്യാസമേഖലയിലെ കുട്ടികളുടെ എണ്ണത്തില്‍ വിസ്മയകരമായ വര്‍ദ്ധനയുണ്ടായി. നീതി ആയോഗിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ 100ല്‍ 76.6 മാര്‍ക്കോടു കൂടികേരളം ഒന്നാംസ്ഥാനത്താണ്. ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്. മള്‍ട്ടി ഡയമന്‍ഷണല്‍ ദാരിദ്ര്യസൂചിക പ്രകാരം കേരളത്തില്‍ ദരിദ്രരുടെ ശതമാനം 0.75 ശതമാനം മാത്രമാണ്. ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക ഉല്‍പ്പാദനമേഖലകളില്‍ ഇനിയും വലിയ മുന്നേറ്റംകൈവരിക്കുന്നതിനു കഴിഞ്ഞിട്ടില്ല. പക്ഷെ സുഭിക്ഷകേരളം പദ്ധതി പച്ചക്കറി ഉല്‍പ്പാദനത്തിലും തരിശുരഹിത പഞ്ചായത്ത് നെല്‍ഉപ്പാദനത്തിലും ശ്രദ്ധേയമായ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. അതുപോലെതന്നെ 1000 പേര്‍ക്ക് 5വീതം തൊഴിലുകള്‍ സൃഷ്ടിക്കുന്ന സ്‌കീം തദ്ദേശഭരണസ്ഥാപനങ്ങളെ ചെറുകിടവ്യവസായങ്ങളുടെ കേന്ദ്രമാക്കും. ഏറ്റവും വലിയ പ്രശ്നം ജനകീയ പങ്കാളിത്തം ശോഷിക്കുന്നുവെന്നുള്ളതാണ്. ഇതിനു പരിഹാരം ഗ്രാമസഭകളുടെ ഉപഘടകങ്ങളായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും റെസിഡന്‍സ് അസോസിയേഷനുകളെയും വളര്‍ത്തിയെടുക്കുക എന്നുള്ളതാണ്. അതുപോലെതന്നെ പി.റ്റി.എ, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി, ഗുണഭോക്തൃ സമിതികള്‍, കര്‍മ്മസമിതികള്‍, മോണിറ്ററിംഗ്സമിതികള്‍, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങി ഒട്ടേറെ സൂക്ഷ്മതലവേദികള്‍ ഉണ്ട്. അവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. വര്‍ഗ്ഗബഹുജന പങ്കാളിത്തം: നമ്മുടെ വര്‍ഗ്ഗ - ബഹുജനസംഘടനകള്‍ പ്രാദേശികതലത്തില്‍ പദ്ധതിആസൂത്രണത്തിലും നിര്‍വ്വഹണത്തിലും ഫലപ്രദമായി ഇടപെടുന്നില്ലായെന്നുള്ളത് ഗൗരവമായ ഒരുദൗര്‍ബല്യമാണ്. കര്‍ഷക - കര്‍ഷകത്തൊഴിലാളി സംഘടനകള്‍ കാര്‍ഷിക മേഖലയിലെ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിലും നടപ്പാക്കുന്നിതിലും മുന്‍കൈയെടുക്കണം. ഇതുപോലെ ഓരോമേഖലകളിലും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....