ഭാര്യയ്ക്കെതിരെ വഞ്ചനാകുറ്റം ചുമത്തി കേസെടുക്കണമെന്ന് കാണിച്ച് സുപ്രിംകോടതിയെ സമീപിച്ച് ഭര്‍ത്താവ്. ഭാര്യ പുരുഷനാണെന്നായിരുന്നു പരാതിക്കാരന്റെ വാദം. ഈ വസ്തുത മറച്ചുവച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് ഭാര്യയില്‍ നിന്ന് മറുപടി തേടി സുപ്രിംകോടതി നോട്ടിസ് അയച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്ഡ കൗള്‍, ജസ്റ്റിസ് എംഎം സുന്ദ്രേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സെക്ഷന്‍ 420 (വഞ്ചനാക്കുറ്റം) പ്രകാരം കേസെടുക്കണമെന്നാണ് ഭര്‍ത്താവിന്റെ വാദം. ഭാര്യയ്ക്കെതിരെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ സമര്‍പ്പിച്ചുകൊണ്ടായിരുന്നു ഭര്‍ത്താവിന്റെ വാദം. മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പ്രകാരം ഭാര്യയ്ക്ക് പുരുഷന്റേതിന് സമാനമായ ജനനേന്ദ്രിയവും 'ഇംപര്‍ഫൊറേറ്റ് ഹൈമന്‍' എന്ന അവസ്ഥയും ഉണ്ട്. ജന്മനാ തന്നെയുണ്ടായിരുന്നതാണ് 'ഇംപര്‍ഫൊറേറ്റ് ഹൈമന്‍'. വിവാഹത്തിന് മുന്‍പേ തന്നെ തന്റെ ജനനേന്ദ്രിയത്തെ കുറിച്ച് ഭാര്യയ്ക്ക് അറിവുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഈ വസതുത മറച്ചുവച്ച് വിവാഹം കഴിച്ചതിന് വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്നുമായിരുന്നും ഭര്‍ത്താവിന്റെ വാദം. 2016 ലാണ് പരാതിക്കാരനും ഭാര്യയും തമ്മില്‍ വിവാഹിതരാകുന്നത്. തുടര്‍ന്ന് 2017 ല്‍ ഭര്‍ത്താവ് ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കുകയായിരുന്നു. അന്ന് ഭാര്യയ്ക്ക് സമന്‍സ് അയച്ച കോടതി വിധി എന്നാല്‍ മധ്യപ്രദേശ് ഹൈക്കോടതി ജൂണ്‍ 2021 ല്‍ തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് ഭര്‍ത്താവ് നിലവില്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഭാര്യയ്ക്ക് പൂര്‍ണ ആരോഗ്യമുള്ള അണ്ഡാശയമുള്ള സ്ഥിതിക്ക് അവര്‍ പുരുഷനാണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നാണ് ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി ചോദിച്ചത്. എന്നാല്‍ ഭര്‍ത്താവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.കെ മോഡി പുരുഷന്റേതിന് സമാനമായ ജനനേന്ദ്രിയമുള്ള വ്യക്തിയെ എങ്ങനെയാണ് സ്ത്രീയെന്ന് വിളിക്കുന്നതെന്ന മറുചോദ്യം ഉന്നയിച്ചു. കേസില്‍ ഭാര്യയ്ക്കും, ഭാര്യാപിതാവിനും മധ്യപ്രദേശ് പൊലീസിനും മറുപടി നല്‍കണമെന്ന് കാണിച്ച് കോടതി നോട്ടിസ് നല്‍കിയിട്ടുണ്ട്. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടിസ്. ജെന്‍ഡര്‍ വിദഗ്ധ ഡാനിയേല മെന്‍ഡോണ്‍കയുടെ അഭിപ്രായപ്രകാരം അംപര്‍ഫൊറേറ്റ് ഹൈമന്‍ എന്നത് ഇന്റര്‍സെക്സ് വേരിയേഷനായി കണക്കാക്കാന്‍ സാധിക്കുമെങ്കിലും ഒരും വ്യക്തി പുരുഷനാണോ സ്ത്രീയാണോ ട്രാന്‍സ്ജെന്‍ഡറാണോ എന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തി തന്നെയാണ്. ഈ വാദം 2014 ല്‍ സുപ്രിംകോടതി ശരിവച്ചതുമാണ്. ഈ വസ്തുത നിലനില്‍ക്കെയാണ് പരാതിക്കാരന്റെ ഹര്‍ജി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....