കോണ്‍ഗ്രസിന് വിജയിക്കാനാകുന്ന സീറ്റിലേക്ക് രാജ്യസഭാ മോഹികളുടെ കുത്തൊഴുക്ക്. നേതൃത്വം ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും സ്ഥാനമോഹികള്‍ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യം കൂടി പരിഗണിച്ച് ഹൈക്കമാന്റാകും സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇനി മത്സരിക്കാനില്ലെന്ന് എ കെ ആന്റണി വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ്സില്‍ രാജ്യസഭാ മോഹികള്‍ നീക്കങ്ങള്‍ സജീവമാക്കിയത്. ഘടകകക്ഷികളില്‍ ചിലര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സീറ്റ് കോണ്‍ഗ്രസ്സ് തന്നെ ഏറ്റെടുക്കും. ദേശീയ രാഷ്ട്രീയത്തിലെ അനുഭവ സമ്പത്ത് പരിഗണിച്ച് മുല്ലപ്പളളി രാമചന്ദ്രനെ രാജ്യസഭയിലേക്ക് അയക്കാന്‍ കേന്ദ്രനേതൃത്വത്തിന് താത്പര്യമുണ്ടെന്നാണ് സൂചന. അതേസമയം, സാമുദായിക സന്തുലനം പരിഗണിച്ച് എം എം ഹസന്റെ പേരും ചര്‍ച്ചകളിലുണ്ട്. മുന്നണി സംവിധാനത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കെ സി ജോസഫിനെ യുഡിഎഫ് കണ്‍വീനറാക്കി, എം എം ഹസനെ രാജ്യസഭയിലേക്ക് അയക്കാമെന്നതാണ് ആലോചന. കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയെത്തിയ ചെറിയാന്‍ ഫിലിപ്പിന് നറുക്ക് വീഴുമോ എന്നതും പലരും ഉറ്റുനോക്കുകയാണ്. കെ വി തോമസിന് പുറമേ, പന്തളം സുധാകരന്‍, സതീശന്‍ പാച്ചേനി എന്നിവരും രാജ്യസഭാ സീറ്റ് ആഗ്രഹിക്കുന്നുണ്ട്. സിപിഐഎമ്മിന്റെ പാത പിന്തുടര്‍ന്ന് തലമുറ മാറ്റ പരീക്ഷണത്തിന് കോണ്‍ഗ്രസ്സ് തയ്യാറാകുമോയെന്നതും ശ്രദ്ധേയമാണ്. അങ്ങനെയെങ്കില്‍ യുവനിരയില്‍ നിന്ന് എം ലിജു, വി ടി ബല്‍റാം, വനിതാനിരയില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍, ഡോ.ഷമാ മുഹമ്മദ് എന്നിവരില്‍ ഒരാള്‍ക്കാകും നറുക്ക് വീഴുക. മൂന്ന് പതിറ്റാണ്ടായി യുഡിഎഫിനൊപ്പം അടിയുറച്ചു നിന്നിട്ടും പാര്‍ലമെന്ററി പദവികളിലേക്ക് അവസരം ലഭിക്കാത്ത സി എം പി നേതാവ് സി പി ജോണിനും രാജ്യസഭയിലേക്ക് ആഗ്രമുണ്ട്. ഇക്കാര്യം മുന്നണിനേതൃത്വത്തോട് ആവശ്യപ്പെടാനുളള തയ്യാറെടുപ്പിലാണ് അദ്ദേഹം. എന്നാല്‍, ആകെയുളള സീറ്റ് സീറ്റ് ഘടകകക്ഷിക്ക് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാവില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....