News Beyond Headlines

26 Sunday
April

ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന ഭാര്യ അറസ്റ്റില്‍

ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന ഭാര്യ അറസ്റ്റില്‍. ത്രിപുരയിലെ ഖോവെ ജില്ലയിലാണ് സംഭവം. പൊലീസെത്തുമ്‌ബോള്‍ ഭാര്യ ഭര്‍ത്താവിന്റെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു. കുടുംബ ക്ഷേത്രത്തില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ നിലയിലാണ് തല ലഭിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൊലപാതകത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഖോവെ പൊലീസ് സൂപ്രണ്ട് ഭാനുപദ ചക്രബര്‍ത്തി പറഞ്ഞു. അമ്മയ്ക്ക് അടുത്ത കാലത്ത് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നുവെന്നും ചികിത്സയ്ക്കായി മന്ത്രവാദിയെ സമീപിച്ചിരുന്നുവെന്നുമാണ് മൂത്തമകന്റെ മൊഴി. എന്നാല്‍ ഡോക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. ഇന്ദിര കോളനി ഗ്രാമത്തിലെ വസതിയില്‍ നിന്നാണ് 42കാരിയെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് രബീന്ദ്ര തന്തിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കളുണ്ട്. 'എന്റെ അമ്മ സസ്യഭുക്കായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി അമ്മ കോഴിയിറച്ചി കഴിച്ചു. ഞങ്ങള്‍ എല്ലാവരും ഉറങ്ങാന്‍ പോയി. പെട്ടെന്ന് ഞാന്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ അച്ഛന്റെ തലയറുത്ത് കിടക്കുന്നത് കണ്ടു. രക്തം പുരണ്ട ആയുധവുമായി അമ്മ നില്‍ക്കുന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഒച്ചവെച്ചപ്പോള്‍ അറുത്തെടുത്ത തല സഞ്ചിയിലാക്കി അമ്മ കുടുംബ ക്ഷേത്രത്തില്‍ കൊണ്ടുപോയിവച്ചു. ഞങ്ങള്‍ പൊലീസിനെ വിളിച്ചു. തിരിച്ച് മുറിയിലെത്തിയ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു'- മകന്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തിയെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി. സ്ത്രീയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദമ്ബതികള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊലപാതകത്തിന് പിന്നില്‍ മന്ത്രവാദിയുടെ പ്രേരണയുണ്ടോ എന്ന് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....