ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ജി-23 നേതാക്കള്‍. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനങ്ങള്‍ ഇല്ലെന്നും മുതിര്‍ന്ന നേതാക്കളെ രാഹുല്‍ അവഗണിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വമ്പന്‍പരാജയവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. യോഗത്തില്‍, രാഹുലിനെതിരേ രൂക്ഷവിമര്‍ശനമാണ് ജി-23 നേതാക്കള്‍ ഉന്നയിച്ചത്. ഇവയില്‍ ഭൂരിപക്ഷവും ഉന്നയിച്ചത് മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ് ആയിരുന്നു. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനങ്ങളില്ല. രാഹുല്‍ ഗാന്ധിയും ഏതാനും പേരും ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആസാദ് വിമര്‍ശിച്ചു. അജയ് മാക്കന്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍ എന്നിവരെയാണ് ഈ വിമര്‍ശനങ്ങളിലൂടെ ഗുലാം നബി ആസാദ് ലക്ഷ്യംവെച്ചത്. മുതിര്‍ന്ന നേതാക്കളെ പാടെ അവഗണിക്കുന്ന സമീപനമാണ് രാഹുല്‍ സ്വീകരിക്കുന്നത്. നിലവില്‍ രാഹുല്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനല്ല, പക്ഷെ സംഘടനാകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ്. അധികാരസ്ഥാനത്തില്ലാത്ത ഒരാള്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു. പഞ്ചാബിലെ തീരുമാനങ്ങള്‍ പൂര്‍ണമായും പാളി. ഇതിന് ഉത്തരവാദികള്‍ രാഹുലും പ്രിയങ്കയുമാണെന്നും ആസാദ് പറഞ്ഞു. അമരീന്ദര്‍ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയ സമയം ശരിയായില്ല. ഹരീഷ് റാവത്തിനെ അവസാനനിമിഷമാണ് ഉത്തരാഖണ്ഡിലേക്ക് തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി നിയോഗിച്ചത്. ഇതും അവിടുത്തെ തിരിച്ചടിക്ക് കാരണമായെന്നും ആസാദ് പറഞ്ഞു. പഞ്ചാബ് വിഷയത്തിലെ വിമര്‍ശനങ്ങള്‍ക്ക് രാഹുല്‍ മറുപടി നല്‍കി. സംസ്ഥാനത്തെ 68 എം.എല്‍.എമാര്‍ അമരീന്ദറിന് എതിരായിരുന്നു. ആ സാഹചര്യത്തിലാണ് മറ്റുവഴികളില്ലാതെ അമരീന്ദറിനെ മാറ്റേണ്ടിവന്നത്. വെറും രണ്ടു ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് അമരീന്ദറിന് സംസ്ഥാനത്തെ പാര്‍ട്ടിക്ക് അകത്തുനിന്നുണ്ടായിരുന്നത്. പാര്‍ട്ടി നടത്തിയ സര്‍വേ ഇത് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമരീന്ദറിനെ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും രാഹുല്‍ പറഞ്ഞു. ചെറുപാര്‍ട്ടികള്‍ കോണ്‍ഗ്രസിന് വഴിമുടക്കികളായി എന്ന കാര്യവും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശിലെ തോല്‍വിയെ കുറിച്ച് പ്രിയങ്കാ ഗാന്ധിയും വിശദീകരിച്ചു. സംസ്ഥാനത്തെ സംഘടനാ ദൗര്‍ബല്യം തിരിച്ചടിയായി. താഴെത്തട്ടില്‍ സംഘടനയില്ലാത്ത സാഹചര്യം നിലനിന്നു. ധ്രുവീകരണം പാര്‍ട്ടിവോട്ടുകളെ വലിയരീതിയില്‍ ബാധിച്ചെന്നും പ്രിയങ്ക പറഞ്ഞു. പഞ്ചാബിലെ തോല്‍വിക്കു കാരണം നവ്ജോത് സിങ് സിദ്ദുവിന്റെ ഇടപെടലായിരുന്നെന്ന് സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി പറഞ്ഞു. സിദ്ദുവിന്റെ അനാവശ്യ പരാമര്‍ശങ്ങള്‍ പരാജയത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. ഉത്തരാഖണ്ഡില്‍ താഴെത്തട്ടിലെ യാഥാര്‍ഥ്യം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. അത് തിരഞ്ഞെടുപ്പ് തോല്‍വിക്ക് വഴിവെച്ചെന്ന് സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി വിശദീകരണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....