News Beyond Headlines

26 Sunday
April

ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതിയെ വെടിവച്ചിട്ട് പൊലീസ്

അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ ഡല്‍ഹി പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. ഷാഹ്ബാദ് ദൗലത്പുര്‍ സ്വദേശി മുഹമ്മദ് അക്തറിനെയാണ് (28) പിടിയിലായത്. ഏറ്റുമുട്ടലില്‍ കാലിനു വെടിയേറ്റു. ഈ മാസം 9നാണു കുട്ടിയെ കാണാതായത്. വീടിനു പുറത്തു കളിച്ചു കൊണ്ടു നിന്നിരുന്ന കുട്ടിയെ വൈകിട്ട് ഏഴു മണിയോടെ കാണാതായതെന്നു കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്നു രാവിലെ പെണ്‍കുട്ടിയെ അയല്‍വാസി വീട്ടിലെത്തിച്ചു. സമീപത്തുനിന്നു കണ്ടെത്തിയെന്നാണ് ഇദ്ദേഹം പറഞ്ഞത്. കൗണ്‍സിലറെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. വൈദ്യ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. കൗണ്‍സിലറോടും കുട്ടി ഒന്നും വെളിപ്പെടുത്തിയില്ല. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് അയച്ചു. ശനിയാഴ്ച കുട്ടിയുടെ ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയിലാക്കി. സ്വകാര്യ ഭാഗത്തു മുറിവുള്ളതായും കണ്ടെത്തി. ഇതോടെയാണു ലൈംഗിക അതിക്രമത്തിന് ഇരയായതെന്നു സ്ഥിരീകരിച്ചത്. അന്വേഷണത്തില്‍ മുഹമ്മദ് അക്തര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തി. രോഹിണി സെക്ടര്‍ 29ലെ ഓള്‍ഡ് പ്രഹ്ലാദ്പുര്‍ റോഡില്‍വച്ചു പ്രതിയെ പൊലീസ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി വെടിയുതിര്‍ത്തു. പൊലീസ് സംഘം തിരികെ വെടിവച്ചുവെന്നും കാലില്‍വെടിയേറ്റുവെന്നും ഡിസിപി ബ്രിജേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....