ആലുവ: ആലുവ സ്വദേശിനിയായ ലോട്ടറി ഏജന്റ് സ്മിജയുടെ പിന്നാലെ തന്നെയുണ്ട് ഭാഗ്യദേവതയെന്ന് ഉറപ്പിച്ചുപറയാം. കഴിഞ്ഞകൊല്ലത്തെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനം സ്മിജ വിറ്റ ടിക്കറ്റിനായിരുന്നു. വിറ്റത് എന്നങ്ങ് ഉറപ്പിച്ചു പറയാനാകില്ല. കാരണം പണം നല്‍കാതെ പറഞ്ഞുവെച്ച ടിക്കറ്റിനായിരുന്നു അന്ന് സമ്മാനംഅടിച്ചത്. തുടര്‍ന്ന് പറഞ്ഞുവെച്ചയാള്‍ക്ക് തന്നെ ടിക്കറ്റ് സ്മിജ കൈമാറി. ഇതോടെ സ്മിജയുടെ നല്ലമനസ്സിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. ഇത്തവണത്തെ സമ്മര്‍ ബമ്പര്‍ രണ്ടാം സമ്മാനം അടിച്ചിരിക്കുന്നതും സ്മിജ വിറ്റ ടിക്കറ്റിനാണ്. ഇക്കുറിയും ഭാഗ്യദേവത കനിഞ്ഞത് പറഞ്ഞുവെച്ച ടിക്കറ്റിന്മേലാണ്. പണം നല്‍കി ടിക്കറ്റ് പറഞ്ഞുവെച്ച, ഹൈദരാബാദില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി സുബറാവു പത്മയ്ക്കാണ് 25 ലക്ഷം രൂപ അടിച്ചത്. പറഞ്ഞുവെച്ചിരുന്ന ഈ ടിക്കറ്റുമായി സുബറാവു പത്മയെ കാത്തിരിക്കുകയാണ് സ്മിജ. കൃത്യം ഒരു വര്‍ഷം മുന്‍പത്തെ സമ്മര്‍ ബമ്പര്‍ ടിക്കറ്റാണ് ആലുവ കീഴ്മാട് പാലച്ചുവട് ചന്ദ്രന്‍, സ്മിജയോട് ഫോണിലൂടെ കടം പറഞ്ഞ് വാങ്ങിയത്. ഈ ടിക്കറ്റിന് ബമ്പര്‍ അടിച്ചതോടെ ടിക്കറ്റ് സ്മിജ, ചന്ദ്രന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് സ്മിജ വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെയാണ് സുബറാവു പത്മ, സ്മിജയെ തേടിയെത്തിയത്. ആലുവ രാജഗിരി ആശുപത്രിക്കു മുന്നിലെ സ്മിജയുടെ ടിക്കറ്റ് കൗണ്ടറില്‍ നേരിട്ടെത്തി പരിചയപ്പെടുകയും നിരന്തരം ഫോണിലൂടെ ടിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു. ബമ്പര്‍ ടിക്കറ്റുകള്‍ക്കു പുറമേ ദൈനംദിന ടിക്കറ്റുകളും സുബറാവു പത്മ എടുത്തിരുന്നു. പണം ഓണ്‍ലൈനായിട്ടാണ് നല്‍കിയിരുന്നത്. ടിക്കറ്റ് സ്മിജ സൂക്ഷിക്കും. ഇതിനിടെ ലഭിച്ച ചെറിയ സമ്മാനങ്ങളുടെ തുക സ്മിജ, സുബറാവു പത്മയ്ക്ക് കൈമാറിയിരുന്നു. അപ്രതീക്ഷിതമായിട്ടാണ് സമ്മര്‍ ബമ്പറിന്റെ രണ്ടാം സമ്മാനവും സ്മിജയെ തേടിയെത്തിയത്. ടിക്കറ്റ് പണം അടച്ച് ബുക്ക് ചെയ്ത സുബറാവു പത്മ വരുന്നതും കാത്തിരിക്കുകയാണ് സ്മിജ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....