ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ വിവിധ ക്രമക്കേടുകളില്‍ ഏര്‍പ്പെട്ട മൂന്ന് പേര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വകുപ്പുതല നടപടിയെടുക്കും. ദേവസ്വം വിജിലന്‍സ് എസ്.പി പി.ബിജോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്ഷേത്രത്തിലെ 81 മുത്തുകളുള്ള സ്വര്‍ണ തിരുവാഭരണം മാറ്റി പകരം മറ്റൊരുമാല വച്ചതിന് മുന്‍ മേല്‍ശാന്തി കേശവന്‍ സത്യേഷ്, ദേവസ്വം തിരുവാഭരണം കമ്മിഷണര്‍ എസ്. അജിത് കുമാര്‍ എന്നിവര്‍ക്കെതിരെയും തീപിടിത്തത്തില്‍ മൂലബിംബത്തിന് കേടുപാടുണ്ടായത് മറച്ചുവച്ചതിന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെതിരെയുമാണ് ദേവസ്വം ബോര്‍ഡ് നടപടിയെടുക്കുന്നത്. 81 മുത്തുകളുള്ള രുദ്രാക്ഷ മാല മാറ്റി 72 മുത്തുകളുള്ള മറ്റൊരു മാല വച്ചത് കേശവന്‍ സത്യേഷാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സസ്‌പെന്‍ഷനിലുള്ള ഇയാള്‍ക്കെതിരെ ക്രിമിനല്‍ സിവില്‍ നടപടികള്‍ക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്യും. തിരുവാഭരണങ്ങള്‍ സംബന്ധിച്ച കണക്കെടുപ്പില്‍ വീഴ്ചവരുത്തിയതിനാണ് അജിത് കുമാറിനെതിരെ നടപടി. തിരുവാഭരണം കാണാതായതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് തീപിടിത്തം സംബന്ധിച്ചും വിജിലന്‍സിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. സ്വര്‍ണ തിരുവാഭരണം മാറ്റിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് 2021 ജനുവരി 17 ന് ശ്രീകോവിലിലുണ്ടായ അഗ്നിബാധയെപ്പറ്റിയും പരിശോധന നടന്നത്. നെയ്യ്, എണ്ണ, കര്‍പ്പൂരം എന്നിവ ശ്രീകോവിലിനുള്ളില്‍ കുട്ടകളില്‍ കൂട്ടിവച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായത്. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ഇക്കാര്യം ഉപദേശക സമിതി സെക്രട്ടറിയുടെ അറിവോടെ മറച്ചുവച്ചു. അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഓഡിറ്റ് ചെയ്യണം, വിഗ്രഹത്തിന്റെ അഷ്ടബന്ധത്തിന്റെ ഉറപ്പ് പരിശോധിക്കണം, ഉത്സവ, ആട്ടവിശേഷ ആഘോഷങ്ങള്‍ പൂര്‍ണമായും ബോര്‍ഡ് ഏറ്റെടുക്കണം, ഉപദേശക സമിതി, അഡ് ഹോക്ക് കമ്മിറ്റി എന്നിവയെ ഒഴിവാക്കണം തുടങ്ങിയവയാണ് വിജിലന്‍സ് ശുപാര്‍ശകള്‍. മേല്‍ശാന്തിക്കെതിരെ ക്രിമിനല്‍ നടപടിയുമുണ്ടാവുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....