അഹമ്മദാബാദ്: പ്രണയബന്ധം അവസാനിപ്പിക്കുന്നെന്ന് അറിയിച്ച പെണ്‍കുട്ടിയെ അതിക്രൂരമായി വെട്ടിക്കൊന്ന് കാമുകന്‍. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. തൃഷ സോളങ്കി (19) ആണ് വെട്ടേറ്റ് മരിച്ചത്. തൃഷയുടെ കാമുകന്‍ കല്‍പേഷ് ഠാക്കൂറിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. തൃഷയെ പലതവണ വെട്ടിയ ശേഷം ശരീരത്തില്‍നിന്നും കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. മൂന്നുവര്‍ഷമായി തൃഷയുമായി പ്രണയത്തിലായിരുന്നെന്ന് കല്‍പേഷ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ രണ്ടു മാസങ്ങള്‍ക്കു മുന്‍പ് തൃഷ പ്രണയത്തില്‍നിന്നും പിന്മാറുന്നതായും തനിക്ക് മറ്റൊരു സൗഹൃദം ഉണ്ടെന്നും കല്‍പേഷിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രണയം തുടരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങിയില്ല. ഇതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്താനും ആരംഭിച്ചു. നേരിട്ടു കണ്ട് സംസാരിക്കണമെന്നു പറഞ്ഞാണ് ദേശീയപാത 48ന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ തൃഷയുമായി എത്തിയത്. ഒരിക്കല്‍ കൂടി പ്രണയം തുടരാന്‍ ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങിയില്ല. ഈ സമയം കയ്യില്‍ കരുതിയിരുന്ന ആയുധം വച്ച് ഇയാള്‍ തൃഷയുടെ കഴുത്തില്‍ ആഞ്ഞുവെട്ടി. പിന്നീട് പലതവണ വെട്ടി മരണം ഉറപ്പിച്ചു. മൃതദേഹത്തില്‍നിന്നും കൈയും വെട്ടിമാറ്റി. ഇതിനുശേഷം സ്ഥലം വിട്ടു. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി പൊലീസിനെ അറിയിച്ചത്. ആധാര്‍ കാര്‍ഡ് മൃതദേഹത്തില്‍ നിന്നും കിട്ടിയതോടെയാണ് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ഗോധ്ര സ്വദേശിയായ തൃഷ വഡോദരയിലുള്ള അമ്മാവന്റെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....